Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരോഗ്യമേഖലയിൽ...

ആരോഗ്യമേഖലയിൽ യു.എ.ഇയും ഇസ്രായേലും സഹകരണം ശക്തമാക്കുന്നതിന് കരാർ

text_fields
bookmark_border
UAE-ISRAEL health agreement
cancel
camera_alt

യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് അബൂദബി ആരോഗ്യ വകുപ്പും ഇസ്രായേലിലെ ക്ലാലിറ്റ് ഹെൽത്ത് സർവീസസുമായി ധാരണാപത്രം ഒപ്പുവെക്കുന്നു

അബൂദബി: ആരോഗ്യമേഖലയിൽ യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും സംയുക്ത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബൂദബി ആരോഗ്യവകുപ്പും ഇസ്രായേലിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ദാതാവായ ക്ലാലിറ്റ് ഹെൽത്ത് സർവീസസുമായി ധാരണ. നൂതന ആരോഗ്യ പരിപാലന വൈദഗ്ധ്യത്തിന് വഴിയൊരുക്കുന്നതിനും പരിജ്ഞാനം പരസ്പരം കൈമാറുന്നതിനുമുള്ള ധാരണാപത്രം അബൂദബി ആരോഗ്യവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബിയും ക്ലാലിറ്റ് ഹെൽത്ത് സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒഹാദ് ഡോഡ്‌സനും ഒപ്പുവെച്ചു.

ഡിജിറ്റൽ ഹെൽത്ത്, വിസിറ്റിങ് ഫിസിഷ്യൻ പ്രോഗ്രാം, തുടർ മെഡിക്കൽ വിദ്യാഭ്യാസം, അന്താരാഷ്ട്ര തലത്തിൽ രോഗി റഫറലുകൾ, ഗവേഷണം, ക്ലിനിക്കൽ പാതകൾ എന്നിവയിലും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവും ധാരണാപത്രം വ്യക്തമാക്കുന്നു. അബൂദബി ആരോഗ്യവകുപ്പ് ചെയർമാൻ ശൈഖ് അബ്​ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ്, യു.എ.ഇയിലെ ഇസ്രയേൽ സ്ഥാനപതി ഈതാൻ നഹെ, നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ദമാൻ പ്രസിഡന്‍റും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹമദ് അബ്​ദുല്ല അൽ മഹിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നിർമിത ബുദ്ധി, അഡ്വാൻസ്ഡ് ഹെൽത്ത് അനലിറ്റിക്‌സ് പ്രോഗ്രാം എന്നിവ അടിസ്ഥാനമാക്കി ഡിജിറ്റൽ ഹെൽത്ത് സ്ട്രാറ്റജിയിലൂടെ ആരോഗ്യ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തും. രോഗികൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും അവരുടെ ആരോഗ്യാവസ്ഥ വിദൂരമായി വിലയിരുത്തുന്നതിനും ആരോഗ്യ പരിപാലന വിദഗ്ധരുമായി അറിവും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനുമുള്ള സംയുക്ത ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും കരാർ ലക്ഷ്യമിടുന്നു.

വിസിറ്റിങ് ഡോക്ടർ പ്രോഗ്രാം, ടെലിമെഡിസിൻ എന്നിവയിലൂടെ ആരോഗ്യ സേവന സംയുക്ത പ്രവർത്തനങ്ങൾ നടപ്പിലാക്കും. ക്ലീനിക്കൽ പരീക്ഷണങ്ങളിൽ സഹകരണം വർധിപ്പിക്കാനും അബൂദബി എമിറേറ്റിലെ ഗവേഷണങ്ങളും അത്യാധുനിക വൈദ്യ പരിചരണ ശ്രമങ്ങളെ ഏകീകരിക്കാനും കരാർ ആഗ്രഹിക്കുന്നു. വിലയേറിയ ഗവേഷണ പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യ ഉത്പാദന ഗവേഷണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആരോഗ്യ സേവന മേഖലയിലെ പ്രമുഖ കേന്ദ്രമെന്ന നിലയിൽ അബൂദബി എമിറേറ്റിന്‍റെ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും യോജിച്ചുള്ള പ്രവർത്തനം സഹായിക്കും. ജീവശാസ്ത്ര പദ്ധതികൾക്കും ആഗോള മെഡിക്കൽ ടൂറിസം മാപ്പിലെ സുപ്രധാന ലക്ഷ്യസ്ഥാനത്തിനുമായി അബൂദബിയെ മാറ്റാനുള്ള ശ്രമവും ലക്ഷ്യമാക്കുന്നു.

ആരോഗ്യ സംരക്ഷണ മേഖലയുടെ നവീകരണവും ഗുണനിലവാരവും ഉയർത്തുന്നതിനും പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തിൽ വിശ്വസിക്കുന്നതായി അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്​ദുല്ല അൽ ഹമീദ് പറഞ്ഞു. ഇസ്രായേലുമായുള്ള സംയുക്ത സഹകരണത്തിലൂടെ ആരോഗ്യമേഖലയുടെ ഫലപ്രാപ്തി മെച്ചപ്പെടുത്താനും ഗവേഷണ ശ്രമങ്ങൾ, ഡിജിറ്റൽ കഴിവുകൾ എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കും. സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷ നിലനിർത്തുന്നതിനും ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യവും അറിവും ഏകീകരിക്കുന്നതിനും ഇസ്രായേലിലെ ക്ലാലിറ്റ് ഹെൽത്ത് സർവീസസുമായി സഹകരിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelUAE
News Summary - UAE-ISRAEL agreement in health sector
Next Story