Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്‌ലാമിക മത...

ഇസ്‌ലാമിക മത വിധികൾക്ക്  യു.എ.ഇയിൽ പുതിയ സമിതി 

text_fields
bookmark_border
ഇസ്‌ലാമിക മത വിധികൾക്ക്  യു.എ.ഇയിൽ പുതിയ സമിതി 
cancel

അബൂദബി: യു.എ.ഇ കാബിനറ്റ് പുതിയ ഇസ്​ലാമിക ഫത്‍വ കൗൺസിൽ രൂപവത്​കരിച്ചു. ‘എമിറേറ്റ്സ് ഫത്‍വ കൗൺസിൽ’ എന്നായിരിക്കും പേര്.   ഇസ്​ലാമിക സമൂഹത്തിൽ സമാധന സന്ദേശം  പ്രചരിപ്പിക്കുക, രാജ്യത്തെ മുസ്​ലിം സമൂഹത്തിനിടയിൽ മതവിധികളുടെ ഉറവിടങ്ങൾ ഏകീകരിക്കുക, രാഷ്​ട്രത്തി​​​െൻറ നയപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നിവയായിരിക്കും ഈ സമിതിയുടെ ചുമതല.  പ്രമുഖ പണ്ഡിതൻ ശൈഖ് അബുല്ലാഹ് ബിൻ ബയ്യ നേതൃത്വം നൽകുന്ന സമിതി രാജ്യത്തെ വ്യത്യസ്ത സർക്കാർ സംവിധാനങ്ങളുടെയും, സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനാവശ്യമായ പ്രയത്നങ്ങളിലും പങ്കുവഹിക്കും.  

മത വിധികൾക്കായി  (ഫത്‍വ) ഔദ്യോഗിക സംവിധാനങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമിതിയെ  സമീപിക്കാവുന്നതാണ്​.  ഔഖാഫുമായി സഹകരിച്ചു  ഫത്‍വ  നല്കാൻ പ്രാപ്തിയുള്ളവരെ (മുഫ്തി) തെരഞ്ഞെടുക്കുക, പരിശീലനം നൽകുക, ഗവേഷണ പഠനങ്ങൾ നടത്തുക എന്നീ പ്രവർത്തനങ്ങളും സമിതി നടപ്പാക്കും.  അന്താരാഷ്ട്ര മത സമ്മേളനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും സമിതിയായിരിക്കും. യു എ ഇ യിലെ പണ്ഡിതർക്കു പുറമെ  കാലിഫോർണിയ സൈതൂന കോളേജ് പ്രസിഡൻറ്​ അമേരിക്കൻ ഇസ്‌ലാമിക പണ്ഡിതൻ ഹംസ യൂസഫ്, ഇന്തോനേഷ്യൻ പണ്ഡിതൻ പ്രഫ. അമാനി ബുർഹാനുദ്ദിൻ എന്നിവരും സമിതിയിൽൽ അംഗങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsislamicmalayalam news
News Summary - uae-islamic-gulf news
Next Story