യു.എ.ഇ ഗൾഫിൽ ഏറ്റവും സന്തോഷമുള്ള നാട്
text_fieldsദുബൈ: 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഗൾഫ് മേഖലയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്.
ആഗോളതലത്തിൽ 21ാം സ്ഥാനമാണ് യു.എ.ഇക്ക്. ഗാലപ്പും ഐക്യരാഷ്ട്രസഭയുടെ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊലൂഷ്യൻസുമായും സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാലയിലെ സെന്റർ ഫോർ വെൽബീയിങ്ങാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുവൈത്താണ്. ആഗോളതലത്തിൽ കുവൈത്തിന് 30ാം സ്ഥാനമുണ്ട്.
2022 മുതൽ 2024 വരെയുള്ള വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുജന വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ യു.എ.ഇയുടെ പുരോഗതി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സന്നദ്ധസേവനത്തിൽ 19ാം റാങ്കും സംഭാവന സൂചികയിൽ 16ാം സ്ഥാനത്തുമാണ് യു.എ.ഇ. സൗദി അറേബ്യ കുവൈത്തിന് പിറകിൽ ആഗോളതലത്തിൽ 32ാം സ്ഥാനത്താണ്.
സംഭാവനകളിൽ 48ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 92ാം സ്ഥാനത്തുമാണ് സൗദി. അറബ് രാജ്യങ്ങളിൽ ലിബിയ -74, അൽജീരിയ -83, ജോർഡൻ -92, ഇറാഖ് -93, ലബനാൻ -99, ഫലസ്തീൻ -101, ഈജിപ്ത് -110, മൊറോക്കോ -111, സുഡാൻ -117, തുനീഷ്യ -119, ജിബൂട്ടി- 120, മൗറിത്താനിയ -122 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

