Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ ജി-20 ഉച്ചകോടിയിൽ യു.എ.ഇ അതിഥിരാജ്യം

text_fields
bookmark_border
ഗൾഫിൽനിന്ന് ഒമാനും ക്ഷണം•2023 സെപ്റ്റംബർ 9, 10 തീയതികളിലാണ് ഉച്ചകോടി
ഇന്ത്യയിലെ ജി-20 ഉച്ചകോടിയിൽ യു.എ.ഇ അതിഥിരാജ്യം
cancel

ദുബൈ: അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ യു.എ.ഇ അതിഥിരാജ്യമാകും. ലോകരാജ്യങ്ങളുടെ സുപ്രധാന കൂട്ടായ്മയായ ജി-20യുടെ അടുത്ത അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ കഴിഞ്ഞദിവസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബർ 9, 10 തീയതികളിലാണ് ഉച്ചകോടി തീരുമാനിച്ചിട്ടുള്ളത്. ഈവർഷം ഡിസംബർ മുതൽ അടുത്തവർഷം നവംബർ വരെയാണ് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിക്കുക.

ബംഗ്ലാദേശ്, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളെയും അതിഥികളായി പങ്കെടുപ്പിക്കും. ന്യൂഡൽഹിയിലാണ് ഉച്ചകോടി അരങ്ങേറുക. യു.കെ, യു.എസ്.എ, അർജന്‍റിന, ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ജി-20യിലെ ഇന്ത്യക്ക് പുറമെയുള്ള അംഗരാജ്യങ്ങൾ.

ഇന്‍റർനാഷനൽ സോളാർ അലയൻസ്, കോയിലേഷൻ ഫോർ ഡിസാസ്റ്റർ റസിലിയന്‍റ് ഇൻഫ്രാസ്ട്രക്ചർ, ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് എന്നീ അന്താരാഷ്ട്ര സംഘടനകളെയും ഉച്ചകോടിക്ക് ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. ജി-20 രാജ്യങ്ങളാണ് ആഗോള ജി.ഡി.പിയുടെ 85 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറം എന്ന നിലയിലാണ് കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും യു.എ.ഇയും തമ്മിൽ കൂടുതൽ ശക്തമാകുന്ന സഹകരണത്തിന്‍റെ ഭാഗമായാണ് അതിഥിരാജ്യമായുള്ള ക്ഷണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരിയിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ(സെപ) കരാർ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം വർധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE is the guest of honor at the G-20 summit in India
Next Story