Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്വന്‍റി20 ലോകകപ്പ്...

ട്വന്‍റി20 ലോകകപ്പ് യോഗ്യത: യു.എ.ഇ-അയർലൻഡ്​ ഫൈനൽ ഇന്ന്​

text_fields
bookmark_border
ട്വന്‍റി20 ലോകകപ്പ് യോഗ്യത: യു.എ.ഇ-അയർലൻഡ്​ ഫൈനൽ ഇന്ന്​
cancel

മ​സ്‌​ക​ത്ത്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​​ലെ ഫൈ​ന​ല്‍ മ​ത്സ​രം അ​മീ​റാ​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ അ​യ​ര്‍ല​ൻ​ഡു​മാ​യി ഏ​റ്റു​മു​ട്ടും ഇ​രു​ടീ​മു​ക​ളും ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ര​ത്തെ നേ​ടി​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രി​ക്കും യു.​എ.​ഇ​യും അ​യ​ര്‍ല​ൻ​ഡും ഇ​ന്ന്​ ക​ള​ത്തി​ലി​റ​ങ്ങു​ക. നേ​പ്പാ​ളി​നെ​തി​രെ മി​ക​ച്ച വി​ജ​യം നേ​ടി​യാ​ണ്​ യു.​എ.​ഇ​യും ഫൈ​ന​ലി​ലെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ​സെ​മി​യി​ൽ ബാ​റ്റ് ചെ​യ്ത യു.​എ.​ഇ ഏ​ഴു വി​ക്ക​റ്റി​ന് 175 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ നേ​പ്പാ​ൾ 107 റ​ൺ​സി​ന്‌ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

ആ​തി​ഥേ​യ​രാ​യി ഒ​മാ​നെ 56 റ​ൺ​സി​ന്‌ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​യ​ർ​ല​ൻ​ഡ്​ ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ​ത്.

പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ന്​ ഒ​മാ​ന്‍ നേ​പ്പാ​ളി​നെ​യും ബ​ഹ്‌​റൈ​ന്‍ കാ​ന​ഡ​യെ​യും ജ​ര്‍മ​നി ഫി​ലി​പ്പീ​ന്‍സി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2022
News Summary - UAE, Ireland T20 World Cup 2022
Next Story