Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​ശ്ച​യ​ദാ​ർ​ഢ്യ...

നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പു​തി​യ പ​ഠ​ന​രീ​തി

text_fields
bookmark_border

ദു​ബൈ: പ്ര​ത്യ​ക്ഷ​ത്തി​ൽ പ്ര​ക​ട​മ​ല്ലാ​ത്ത വൈ​ക​ല്യ​ങ്ങ​ളു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗം കു​ട്ടി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന പു​തി​യ പ​ഠ​ന രീ​തി അ​വ​ത​രി​പ്പി​ച്ച്​ യു.​എ.​ഇ. ‘സ്പീ​ഡി ലാ​ബ്സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന നൂ​ത​ന എ​ഡ്ടെ​ക് പ്ലാ​റ്റ്ഫോ​മാ​ണ്​ പു​തി​യ പ​ഠ​ന​രീ​തി അ​വ​ത​രി​പ്പി​ച്ച​ത്.

നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ), അ​ബൂ​ദ​ബി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ നോ​ള​ജ്​ (അ​ഡ​ക്), ഷാ​ർ​ജ പ്രൈ​വ​റ്റ്​ എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ) എ​ന്നി​വ​ർ ചേ​ർ​ന്ന്​ പു​റ​ത്തി​റ​ക്കി​യ വി​ദ്യാ​ഭ്യാ​സ നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി​ട്ടാ​ണ്​ ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. പ​ഠ​ന വൈ​ക​ല്യ​ങ്ങ​ൾ, ശ്ര​ദ്ധ​ക്കു​റ​വ്, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി ഡി​സോ​ർ​ഡ​ർ, ​ഓ​ട്ടി​സം എ​ന്നി​വ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​താ​ണ്​ എ​ഡ്​​ടെ​ക്​ പ്ലാ​റ്റ്​​ഫോം.

എ.​ഐ (നി​ർ​മി​ത ബു​ദ്ധി) അ​ധി​ഷ്​​ഠി​ത പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന എ​ഡ്​​ടെ​ക്​ പ്ലാ​റ്റ്​​ഫോം നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗം കു​ട്ടി​ക​ളി​ലെ ​വൈ​ക​ല്യ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്ത​ൽ, ഇ​ട​പെ​ട​ൽ എ​ന്നി​വ​യി​ലാ​ണ്​ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഓ​ൺ​​ലൈ​ൻ സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ സേ​വ​ന ദാ​താ​ക്ക​ളാ​യ സ്​​പെ​ഡ്​@​സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള എ​ഡ്​​ടെ​ക്​ ക​മ്പ​നി​യാ​യ നോ​ള​ജ്​ ഹ​ബ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. അ​തി​നു മു​മ്പാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബൈ കാ​ര​മ്മ​ൽ സ്കൂ​ൾ, മാ​പ്പി​ൾ​വു​ഡ്​ ക​നേ​ഡി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നീ ര​ണ്ട്​ സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ ക്ലാ​സ്​ റൂം ​അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ലാ​റ്റ്​​ഫോം എ​ത്ര​ത്തോ​ളം ഫ​ല​വ​ത്താ​കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രെ കാ​ര്യ​ക്ഷ​മ​മാ​യി പി​ന്തു​ണ​ക്കു​മോ​യെ​ന്നും ​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​വു​മെ​ന്ന്​ നോ​ള​ജ്​ ഹ​ബ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ സു​രേ​ഖ കെം​ബാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsedtech
News Summary - UAE introduces new educational model to support kids with invisible disabilities
Next Story