Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ​ ഇന്ന് മൂന്ന്​ മിസൈലുകളും 8 ഡ്രോണുകളും തടഞ്ഞു

text_fields
bookmark_border
വെള്ളിയാഴ്ച 26 ഡ്രോണുകളും നാല് മിസൈലുകളും പ്രതിരോധിച്ചു
യു.എ.ഇ​ ഇന്ന് മൂന്ന്​ മിസൈലുകളും 8 ഡ്രോണുകളും തടഞ്ഞു
cancel

ദുബൈ: യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ശനിയാഴ്ച ഇറാനിൽനിന്ന് രാജ്യത്തിനു​നേരെ വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം വലിയ അപകടങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. പെരുന്നാൾ ദിവസമായ വെള്ളിയാഴ്ച 26 ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളുമാണ്​ യു.എ.ഇക്ക് നേരെയെത്തിയത്​. ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ യു.എ.ഇ വ്യോമ പ്രതിരോധം 341 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1748 ഡ്രോണുകൾ എന്നിവ തകർത്തതായും അധികൃതർ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത്​ ആകെ പരി​ക്കേറ്റവരുടെ എണ്ണം 160 ആയിട്ടുണ്ട്. ഇവയിൽ മിക്കവർക്കും ചെറിയ പരിക്കുകളാണുള്ളത്​. രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും എതിരായ എല്ലാ ഭീഷണികളെയും ശക്തമായി നേരിടാൻ രാജ്യം സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE intercepts three missiles and 8 drones on Saturday
Next Story