20ാം ദിനം ഏഴ് മിസൈലുകൾ പ്രതിരോധിച്ച് യു.എ.ഇ
text_fieldsദുബൈ: ഇറാൻ ആക്രമണത്തിന്‍റെ 20ാം ദിനത്തിൽ ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും തടഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം. അതേസമയം രാജ്യത്ത് വലിയ അപകടങ്ങളൊന്നും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 334 ബാലിസ്റ്റിക് മിസൈലുകളും 15ക്രൂസ് മിസൈലുകളു 1714ഡ്രോണുകളുമാണ് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞിട്ടുള്ളത്. രണ്ട് സൈനികരടക്കം എട്ടുപേരാണ് രാജ്യത്ത് മരിച്ചത്. അതേസമയം പരിക്കേറ്റവരുടെ ആകെ എണ്ണം 158ആയിട്ടുണ്ട്. ഇവരിൽ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാർ ഉൾപ്പെടും.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

