Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ 16 ബാലിസ്റ്റിക്...

യു.എ.ഇ 16 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു

text_fields
bookmark_border
യു.എ.ഇ 16 ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു
cancel

ദുബൈ: സംഘർഷം ആരംഭിച്ച്​ എട്ടാം ദിവസവും ഇറാനിൽ നിന്ന്​ യു.എ.ഇയിലേക്ക്​ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച രാജ്യത്തിന്​ നേരെ 17 ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി കണ്ടെത്തിയെന്നും ഇവയിൽ 16 എണ്ണം തകർത്തുവെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഒരു മിസൈൽ കടലിൽ പതിച്ചു. ആകെ 117ഡ്രോണുകൾ കണ്ടെത്തിയതിൽ 113 ഡ്രോളുകൾ തകർത്തു​വെന്നും, നാല് ഡ്രോണുകൾ രാജ്യത്തിനുള്ളിൽ വീണതായും പ്രസ്താവനയിൽ വ്യക്​തമാക്കി. ഇറാൻ ആക്രമണം ആരംഭിച്ചതിന്​ ശേഷം മൊത്തം 238 ബാലിസ്റ്റിക് മിസൈലുകളും ആകെ 1422 ഡ്രോണുകളുമാണ്​​ രാജ്യത്തിന്​ ​നേരെ അയച്ചതായി കണ്ടെത്തിയത്​. ഇവയിൽ മിക്കതും തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക്​ സാധിച്ചു. കൂടാതെ എട്ട് ക്രൂസ് മിസൈലുകൾ കണ്ടെത്തുകയും തകർത്തുകയും ചെയ്തിട്ടുണ്ട്​.

അതേസമയം രാജ്യത്ത്​ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി ദുബൈ അൽ ബർഷയിൽ പാകിസ്താൻ സ്വദേശിയായ ​ഡ്രൈവറാണ്​ വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ വീണ്​ മരിച്ചത്​. നിലവിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 112ആണ്​. ഇതിൽ ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാർ ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsballistic missilesUS Attack on Iran
News Summary - UAE intercepts 16 ballistic missiles
Next Story