Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ ഇന്ന്​ 10 മിസൈലുകളും 45 ഡ്രോണുകളും പ്രതിരോധിച്ചു

text_fields
bookmark_border
ആകെ മരിച്ചവർ എട്ട് പേരായി, പരിക്കേറ്റവർ 145
യു.എ.ഇ ഇന്ന്​ 10 മിസൈലുകളും 45 ഡ്രോണുകളും പ്രതിരോധിച്ചു
cancel

ദുബൈ: ഇറാനിൽനിന്ന് രാജ്യത്തിന്​ നേരെ ചൊവ്വാഴ്ചയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ. കഴിഞ്ഞ ദിവസം 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, ആകെ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,672 ഡ്രോണുകളും യു.എ.ഇ വ്യോമ പ്രതിരോധം തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.

രാജ്യത്ത്​ ചൊവ്വാഴ്ച ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം എട്ടായി. ഇവരിൽ രണ്ടുപേർ ​യു.എ.ഇ സേനാംഗങ്ങളാണ്​. വിവിധ രാജ്യക്കാരായ ആകെ 157 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്​ ഏത് ഭീഷണിയെയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE intercepts 10 missiles and 45 drones today
Next Story