യു.എ.ഇ- ഇന്ത്യ ഫെസ്റ്റിന് പ്രൗഢ സമാപനം
text_fieldsയു.എ.ഇ - ഇന്ത്യ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തില്‍നിന്ന്
അബൂദബി: പിറന്ന നാടിന്റെ വൈവിധ്യങ്ങളായ അനുഭവങ്ങള്‍ സമ്മാനിച്ചും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കിയും മൂന്നുദിവസങ്ങളിലായി അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ.എസ്.സി) നടന്ന പതിമൂന്നാമത് ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ പ്രശസ്തരായ കലാകാരന്മാര്ക്കുപുറമെ യു.എ.ഇയിലെയും കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാവിരുന്നും ഭക്ഷണ ശാലകളും മറ്റും ഫെസ്റ്റിന് മാറ്റുകൂട്ടി.
പ്രസിഡന്റ് ജയറാം റായിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഐ.എസ്.സി ജനറല്‍ ഗവര്‍ണറും ജെമിനി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ കെ.പി. ഗണേഷ് ബാബു മുഖ്യാതിഥിയായിരുന്നു.
ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നടന്ന ഫെസ്റ്റിവലിന് ട്രഷറര്‍ ദിനേശ് പൊതുവാള്, വൈസ് പ്രസിഡന്റ് കെ.എം സുജിത്ത്, വിനോദവിഭാഗം സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, ദീപു സുദര്ശനന്, ക്രിസ് കുര്യന്, നാസര്‍ വിളഭാഗം, രാകേഷ് രാമകൃഷ്ണന്, ഗൗരിഷ് വാഗ്ലെ, സിയാദ് കമറുദ്ദീന്, കുഞ്ചെറിയ ജോസഫ് പഞ്ഞിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി. സന്ദര്‍ശകരുടെ പത്ത് ദിര്‍ഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുത്തവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മെഗാ വിജയികളുടെ പ്രഖ്യാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

