Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസം​ശ​യാ​സ്​​പ​ദ​...

സം​ശ​യാ​സ്​​പ​ദ​ വെ​ബ്​​സൈ​റ്റു​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി

text_fields
bookmark_border
സം​ശ​യാ​സ്​​പ​ദ​ വെ​ബ്​​സൈ​റ്റു​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി
cancel

ദു​ബൈ: ഇ​ന്ത്യ​യി​ലെ യു.​എ.​ഇ എം​ബ​സി​യു​ടെ പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സം​ശ​യാ​സ്​​പ​ദ​മാ​യ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ. എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും വി​വ​ര​ങ്ങ​ള​റി​യാ​നു​ള്ള​വ​ർ mofaic.gov.ae/en/missions/new-delhi എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ ട്വി​റ്റ​ർ വ​ഴി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ്യാ​ജ വെ​ബ്​​സൈ​റ്റു​ക​ളു​ടെ കെ​ണി​യി​ൽ പെ​ടു​ന്ന​തി​ന്​ എം​ബ​സി ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ലെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ജൂ​ലൈ​യി​ൽ യാ​ത്ര​വി​ല​ക്ക്​ മൂ​ലം നാ​ട്ടി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ നി​ന്ന്​ വ​യാ​ജ വെ​ബ്​​സൈ​റ്റ്​ വ​ഴി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ യു.​എ.​ഇ എം​ബ​സി​യു​ടെ വെ​ബ്​​സൈ​റ്റ്​ എ​ന്ന്​ തോ​ന്നി​ക്കു​ന്ന uaeembassy.in എ​ന്ന സൈ​റ്റ്​ ബ്ലോ​ക്ക്​ ചെ​യ്​​തി​രു​ന്നു.

ത​ട്ടി​പ്പ്​ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ൽ പ്ര​വാ​സി​യാ​യ മു​ൻ മ​ന്ത്രി എ.​കെ. ബാ​ല​െൻറ മ​രു​മ​ക​ൾ ന​മി​ത​യാ​ണ്​ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ന​മി​ത​യു​ടെ വി​സ അ​വ​സാ​നി​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​നു​മ​തി ല​ഭി​ക്കു​മോ എ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നാ​ണ്​ വെ​ബ്​​സൈ​റ്റ്​ പ​രി​ശോ​ധി​ച്ച​ത്. uaeembassy.in എ​ന്ന വ്യാ​ജ വെ​ബ്​​സൈ​റ്റി​ലെ മെ​യി​ൽ വ​ഴി​യാ​ണ്​ വി​ശ​ദാം​ശ​ങ്ങ​ൾ ​തേ​ടി​യ​ത്.

തു​ട​ർ​ന്ന്​ ഫോ​ൺ​വ​ഴി ബ​ന്ധ​പ്പെ​ട്ട​യാ​ൾ ഡ​ൽ​ഹി​യി​ലു​ള്ള ഒ​രാ​ളു​ടെ ന​മ്പ​ർ ന​ൽ​കി. ഇൗ ​ന​മ്പ​റി​ൽ​നി​ന്ന്​ വാ​ട്​​സ്​​ആ​പ് വ​ഴി​യാ​ണ്​ ന​മി​ത​യെ ബ​ന്ധ​പ്പെ​ട്ട്​ യാ​ത്രാ​നു​മ​തി​ക്ക്​ രേ​ഖ​ക​ളും പ​ണ​വും ചോ​ദി​ച്ച​ത്. ഇ​തോ​ടെ ത​ട്ടി​പ്പാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ നാ​ട്ടി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന്​ പാ​ല​ക്കാ​ട്​ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​വു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​ണ്​ എം​ബ​സി ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae embassy
News Summary - U.A.E. in India urges people to pay attention to suspicious websites EMBC
Next Story