തിയറ്ററിൽ സിനിമയുടെ വിഡിയോ പകർത്തിയാൽ കനത്ത പിഴ
text_fieldsദുബൈ: തിയറ്ററിൽവെച്ച് സിനിമയുടെ ഫോട്ടോ എടുക്കുകയോ വിഡിയോ പകർത്തുകയോ ചെയ്താൽ രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സിനിമ തുടങ്ങും മുമ്പ് സ്ക്രീനിൽ നിയമപരമായ മുന്നറിയിപ്പ് ലംഘിച്ച് വിഡിയോ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് പകർപ്പവകാശ നിയമപ്രകാരം യു.എ.ഇയിൽ ശിക്ഷാർഹമാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ 2021ലാണ് ഇതിനെതിരെ യു.എ.ഇ നിയമം പാസാക്കിയത്. 2022 ജനുവരിമുതൽ അത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ നിയമസേവന കമ്പനിയായ അപ്പർ ലീഗൽ അഡ്വൈസറി മാനേജിങ് പാർട്ണർ അലക്സാണ്ടർ കുകൂവ് പറഞ്ഞു. സാഹിത്യപരവും കലാപരവുമായ സൃഷ്ടികളുടെ പകർപ്പാവകാശം സംരക്ഷിക്കുന്നതിന് ബെർനി കൺവെൻഷൻ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിലുള്ള കരാറുകളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലാണ് യു.എ.ഇയിലെ പകർപ്പാവകാശ നിയമം നടപ്പാക്കിയത്. 2004 മുതൽ യു.എ.ഇ കൺവെൻഷനിൽ അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

