ദുബൈ–അബൂദബി ഹൈപര്‍ലൂപ്: വിവരങ്ങള്‍ ഇന്ന് പുറത്ത് വിടും
text_fieldsഅബൂദബി: ദുബൈയില്‍നിന്ന് അബൂദബിയിലേക്കുള്ള ഹൈപര്‍ലൂപ് ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ ദുബൈ റോഡ്-ഗതാഗത അതോറിറ്റിയും (ആര്‍.ടി.എ) സഹകരിച്ച് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ഐഡിയാസ് കമ്പനിയും ഒൗദ്യോഗികമായി പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈപര്‍ ലൂപ് -1 പദ്ധതിയുടെ പുതിയ വീഡിയോ ഞായറാഴ്ച കമ്പനി യുട്യൂബില്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 26നാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
പുതിയ വീഡിയോ പ്രകാരം ദുബൈയില്‍നിന്ന് 12 മിനിറ്റ് കൊണ്ട് അബൂദബിയിലത്തൊം. ദുബൈയില്‍നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് 23 മിനിറ്റും ഒമാന്‍ തലസ്ഥാമായ മസ്കത്തിലേക്ക് 27 മിനിറ്റും സൗദി തലസ്ഥാനമായ റിയാദിലേക്ക് 48 മിനിറ്റും മാത്രം മതി. ¥ൈഹപര്‍ലൂപ് വഴി 12 മിനിറ്റ് കൊണ്ട് എത്താവുന്ന അബൂദബിയിലേക്ക് വിമാനമാര്‍ഗം 45 മിനിറ്റും കാര്‍മാര്‍ഗം ഒന്നര മണിക്കൂറും ബസ് മാര്‍ഗം രണ്ട് മണിക്കൂറും ആവശ്യമാണ്.
പുറത്തുവിട്ട വീഡിയോകള്‍ പ്രകാരം ദുബൈ വിമാനത്താവളം, ആല്‍ മക്തൂം വിമാനത്താവളം, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, ഖലീഫ തുറമുഖത്തെയും ജബല്‍ അലി തുറമുഖത്തെയും കൂട്ടിയോജിപ്പിക്കുന്ന നിര്‍ദിഷ്ട കാര്‍ഗോ തുറമുഖം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഹൈപര്‍ലൂപ് പാത.
മണിക്കൂറില്‍ 1200 കിലോമീററ്റര്‍ വരെ വേഗത്തില്‍ യാത്ര സാധ്യമാക്കുന്നതാണ് ഹൈപര്‍ലൂപ് സാങ്കേതിക വിദ്യ. രണ്ട് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മര്‍ദം കുറഞ്ഞ കൂഴലുകളിലൂടെ ട്രെയിനുകള്‍ക്ക് അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈപര്‍ലൂപ്. കുഴലില്‍ ഘര്‍ഷണവും മര്‍ദവും വളരെ കുറവായതിനാലാണ് മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
