Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ സുവർണ...

യു.എ.ഇ സുവർണ ജൂബിലിക്ക്​ ആദരം; 50ാം ക്ലിനിക്​ തുറന്ന്​ ആസ്​റ്റർ

text_fields
bookmark_border
യു.എ.ഇ സുവർണ ജൂബിലിക്ക്​ ആദരം; 50ാം ക്ലിനിക്​ തുറന്ന്​ ആസ്​റ്റർ
cancel
camera_alt

ആ​സ്​​റ്റ​ർ ക്ലി​നി​ക്കി​െൻറ 50ാം ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​നം ജ​ബ​ൽ അ​ലി ജ​ഫ്​​സ​യി​ൽ ആ​സ്​​റ്റ​ർ ഹോസ്​പിറ്റൽസ്​ സി.​ഇ.​ഒ ഡോ. ​ഷ​ർ​ബാ​സ്​ ബി​ച്ചു നി​ർ​വ​ഹി​ക്കു​ന്നു

ദു​ബൈ: യു.​എ.​ഇ സു​വ​ർ​ണ ജൂ​ബി​ലി​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ 50ാം ക്ലി​നി​ക്​ തു​റ​ന്ന്​ ആ​സ്​​റ്റ​ർ. ജ​ബ​ൽ അ​ലി ജ​ഫ്​​സ​യി​ലെ സ്​​ട്രീ​റ്റ്​ ന​മ്പ​ർ 2ലാ​ണ്​ ആ​സ്​​റ്റ​ർ സെ​ഡാ​ർ​സ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ ക്ലി​നി​ക്​ തു​റ​ന്ന​ത്. വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ ശാ​ഖ തു​ട​ങ്ങി​യ​ത്. ക്ലി​നി​ക്കി​ൽ ചു​മ​ത​ല​യേ​റ്റ ഡോ​ക്​​ട​ർ​മാ​ർ, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ ശാ​ഖ ന​ൽ​കു​ന്ന സൗ​ക​ര്യ​ങ്ങ​െ​ള​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ മ​ടി​ക്ക​രു​തെ​ന്ന് ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​​ ഡോ. ​അ​യാ​സ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. കൃ​ത്യ​മാ​യ അ​ള​വി​ൽ വ്യാ​യാ​മം, വെ​ള്ളം, ഭ​ക്ഷ​ണം, ഉ​റ​ക്കം, ശ​രീ​ര​ഭാ​രം എ​ന്നി​വ ക്ര​മീ​ക​രി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. വൃ​ക്ക​യി​ലെ ക​ല്ലും മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ളും ഈ​യി​ടെ​യാ​യി വ​ർ​ധി​ക്കു​ന്നു​വെ​ന്ന്​ യൂ​റോ​ള​ജി സ്പെ​ഷ​ലി​സ്​​റ്റ് ഡോ. ​അ​നു​രാ​ഗ് കു​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

മി​ഡി​ൽ ഈ​സ്​​റ്റി​ലെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ നി​ർ​ജ​ലീ​ക​ര​ണം ശ​രീ​ര​ത്തെ ബാ​ധി​ക്കും. ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ മ​രു​ന്നു​ക​ളി​ലൂ​ടെ സു​ഖ​പ്പെ​ടു​ത്താം. ബാ​ക്​​ടീ​രി​യ​ൽ ഇ​ൻ​ഫെ​ക്​​ഷ​നും മ​രു​ന്നു​ക​ളി​ലൂ​ടെ മാ​റ്റാം. പു​രു​ഷ​ന്മാ​രി​ലെ പ്രോ​സ്ട്രേ​റ്റ് പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​​ണ്ടെ​ന്നും എ​ന്നാ​ൽ അ​ശ്ര​ദ്ധ മൂ​ലം അ​വ വ​ഷ​ളാ​യേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഈ​ർ​പ്പം കൂ​ടി​യ കാ​ലാ​വ​സ്ഥ ആ​യ​തി​നാ​ൽ മൂ​ക്കും തൊ​ണ്ട​യും വ​ര​ണ്ട അ​വ​സ്ഥ കൂ​ടു​ത​ലാ​ണെ​ന്ന്​ ഡോ. ​ഭാ​ര​ത് നേ​ര​ങ്കി സ​തീ​ഷ് (സ്പെ​ഷ​ലി​സ്​​റ്റ് ഇ.​എ​ൻ.​ടി) അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കൊ​ളേ​ലി​തി​യാ​സി​സ്, ഹെ​ർ​ണി​യ, ഫി​സ്​​റ്റു​ല, ഫി​ഷ​ർ, ഹെ​മ​റോ​യ്ഡ്സ്, ​വെ​രി​കോ​സ് വെ​യ്ൻ തു​ട​ങ്ങി​യ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഡോ. ​ദേ​വ്ജി​ത് ശ്യാം ​വി​വ​രി​ച്ചു. ചി​ല അ​വ​സ്ഥ​ക​ളി​ൽ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ ശ​സ്ത്ര​ക്രി​യ വേ​ണ്ടു​ന്ന ഒ​ന്നാ​ണ് അ​പ്പ​ൻ​ഡി​സൈ​റ്റി​സ് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫി​സി​യോ​തെ​റ​പ്പി​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഡോ. ​ഹ​ർ​ദി​ക് കു​മാ​ർ വ്യ​ക്ത​മാ​ക്കി. വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ ഹി​പ് സ​ർ​ജ​റി​യും വി​ജ​യ​ക​ര​മാ​യി ആ​സ്​​റ്റ​ർ സെ​ഡാ​റി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiUAE honors golden jubilee50th Clinic Opens Aster
News Summary - UAE honors golden jubilee; 50th Clinic Opens Aster
Next Story