കേരളത്തിന് വേണ്ടതെല്ലാം നൽകാൻ യു.എ.ഇ സന്നദ്ധം
text_fieldsദുബൈ: പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിെൻറ വേദന നീക്കാൻ വേണ്ട എന്തു സഹായത്തിനും യു.എ.ഇ സർക്കാർ ഒരുക്കമാണെന്ന് കാബിനറ്റ്^ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി അറിയിച്ചതായി ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മേധാവി യൂസുഫലി എം.എ വ്യക്തമാക്കി.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ നിർദേശാനുസരണം രൂപവത്കരിച്ച സമിതി കർമ്മപദ്ധതികൾ തയ്യാറാക്കും.
യു.എ.ഇ പ്രസിഡൻറിെൻറ നാമധേയത്തിലുള്ള ഖലീഫ ഫണ്ടിൽ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂർണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂർത്തിയായ ശേഷം കേന്ദ്രസർക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈ
മാറും.
ഭരണതലത്തിലെ ഉന്നതരും സ്വദേശികളുമെല്ലാം കേരളത്തിന് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഗർഗാവിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം യൂസുഫലി മാധ്യമങ്ങളോടു പറഞ്ഞു. ഗർഗാവി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയും ആവശ്യങ്ങൾ തിരക്കുകയും ചെയ്തിരുന്നു.
യു.എ.ഇയുടെ പിന്തുണക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി കെടുതിയും ആവശ്യങ്ങളും വിലയിരുത്തി വിവരം നൽകാമെന്നറിയിച്ചിട്ടുണ്ട്്
കേരളം സമീപകാലത്ത് സാക്ഷ്യംവഹിച്ചിട്ടില്ലാത്തത്ര രൂക്ഷമായ പ്രകൃതിക്ഷോഭത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാൽ ഭരണകൂടവും ഉദ്യോഗസ്ഥരും, മത്സ്യതൊഴിലാളികളും, യുവജനങ്ങളും സാധാരണക്കാരുമെല്ലാം ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിട്ടു. ധ്രുതഗതിയിലെ കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തത്തിെൻറ ആഘാതം കുറക്കാനായി. വിദേശ രാജ്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുേമ്പാൾ ഇത്തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുണ്ടാവാറില്ല. ഒത്തൊരുമയുടെ വിജയമാണ് ഇന്ന് കേരളത്തെ പിടിച്ചു നിർത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകളുടെ അധ്വാനത്തിെൻറ ഫലമായി നേടിയെടുത്തതെല്ലാം നഷ്ടപ്പെട്ടുപോയവർ നിരവധിയാണെന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോഴുള്ള അനുഭവങ്ങൾ വിവരിച്ച് യൂസുഫലി പറഞ്ഞു.
മുഖ്യമന്ത്രി മുതൽ വില്ലേജ് ഒാഫീസറും പഞ്ചായത്തു സെക്രട്ടറിയും വരെ ഭരണതലത്തിലുള്ളവരെല്ലാം വിശ്രമമില്ലാതെ കർമ്മനിരതരായി ജനങ്ങൾക്ക് ആശ്വാസം പകരാൻ ശ്രമിക്കുകയാണ്. ആ ശ്രമത്തിന് ഒപ്പം നിൽക്കാനും കേരളത്തെ വീണ്ടും പടുത്തുയർത്താനുമായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ.
കൊച്ചി വിമാനതാവളത്തിെൻറ പ്രവർത്തനം ഇൗ മാസം 26ന് തന്നെ പുനരാരംഭിക്കാനായി തിരക്കിട്ട രീതിയിൽ പരിശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിധി, ഖലീഫ ഫൗണ്ടേഷൻ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയ നിധി എന്നിങ്ങനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതിനകം 18 കോടി രൂപയാണ് യൂസുഫലി ഇതിനകം സംഭാവന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
