പ്രളയബാധിത സുഡാനിലേക്ക് 30 ടൺ സഹായമയച്ച് യു.എ.ഇ
text_fieldsപ്രളയബാധിത സുഡാനിലേക്ക് അയക്കാൻ തയാറാക്കിയ
വസ്തുക്കൾ
ദുബൈ: പ്രളയത്തിൽ മുങ്ങിയ സുഡാനിലെ വിവിധ പ്രദേശങ്ങളിലേക്ക് 3030 ടൺ റിലീഫ് സഹായമയച്ച് യു.എ.ഇ. സഹായമെത്തിക്കുന്നതിനായി സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലേക്ക് പുതിയ വ്യോമപാത രൂപപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.ദുരിതത്തിലായ 1.4 ലക്ഷത്തിലധികം ആളുകൾക്ക് അടുത്ത ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശമനുസരിച്ച് അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് സഹായം എത്തിക്കുന്നത്.
താൽക്കാലിക താമസ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ വസ്തുക്കളുമായാണ് ആദ്യ വിമാനം ഖാർത്തൂമിലേക്ക് പറന്നത്. മൂന്ന് വിമാനങ്ങൾ കൂടി അടുത്ത ദിവസങ്ങളിൽ സഹായമെത്തിക്കും. ഇതിനകം എമിറേറ്റ്സ് റെഡ് ക്രസന്റ് സുഡാനിൽ എത്തിയിട്ടുണ്ട്. ഏകദേശം 10,000 ടെന്റുകൾ, 28,000 ഭക്ഷണ, മെഡിക്കൽ എയ്ഡ് പാഴ്സലുകൾ, 120 ടൺ മറ്റു സാമഗ്രികൾ എന്നിവ ദുരിതാശ്വാസത്തിന് റെഡ്ക്രസന്റ് എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

