ജോർഡനിലേക്ക് പറക്കാൻ ഏഴു പേരായി; അടുത്തത് നിങ്ങളാകാം
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ ദിനപത്രം വായനക്കാർക്കായി നടത്തുന്ന ‘വായിച്ചു വായിച്ചു പറക്കാം’ മത്സരത്തിലെ ആദ്യ മൂന്നു വിജയികളെ പ്രഖ്യാപിച്ചു. ‘ഗൾഫ് മാധ്യമ’ത്തിെൻറ പുതിയ ഒാൺലൈൻ പോർട്ടലായ ക്ലിക്4എം നടത്തുന്ന ‘ക്യാച് ദ െഎ’ മത്സരത്തിലെ നാലു വിജയികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ചരിത്രമുറങ്ങുന്ന ജോർഡനിലേക്ക് സ്വപ്നസമാനമായ യാത്രക്ക് അവസരമൊരുക്കുന്ന മത്സരം പത്രത്തിലും ഒാൺലൈൻ പോർട്ടലിലും തുടരുകയാണ്.
‘വായിച്ചു വായിച്ചു പറക്കാം’ എന്ന മത്സര പദ്ധതിയിൽ പത്രത്തിലെ ആദ്യ മൂന്നു ദിവസത്തെ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽ നിന്ന് നറുെക്കടുപ്പിലൂടെ വിജയിച്ചവർ യഥാക്രമം താഴെ പറയുന്നവരാണ്.
1.ഇ.കെ.അമീർ,അൽെഎൻ.
2.മുൻതസിർ, ബനിയാസ്
3.സന്തോഷ് ബെർണാഡ്, ദുബൈ.
മലപ്പുറം തിരൂർ വൈരംകോട് സ്വദേശിയായ ഇ.കെ.അമീർ അൽെഎൻ സനയ്യയിൽ പിതാവിെൻറ ഗ്രോസറി നടത്തുകയാണ്. പത്തു വർഷമായി ഇൗ 28കാരൻ പ്രവാസം തുടങ്ങിയിട്ട്.
മുൻതസിർ പയോടി അബൂദബി ബനിയാസിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. കണ്ണൂർ വാരം സ്വദേശിയാണ് ഇൗ 35 കാരൻ. ഭാര്യ സമീറ കൂടെയുണ്ട്.പ്രവാസിയായിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ.
മൂന്നാമത്തെ വിജയിയായ സന്തോഷ് ബെർണാഡ് കാസർക്കോട് സ്വദേശിയാണ്. ബർദുബൈയിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ സീന പ്രിയ. രണ്ടു മക്കളുണ്ട്.
ഒാൺലൈൻ പോർട്ടലിലെ മത്സരത്തിൽ വിജയിച്ചവർ ഇവരാണ്.
1.കുന്നത്ത് കുഞ്ഞിമുഹമ്മദ്, യു.എ.ഇ.
2.സൈനുദ്ദീൻ പുന്നയൂർക്കുളം, യു.എ.ഇ.
3. അബ്ദുൽ സമദ് യു.എ.ഇ.
4. പ്രസാദ് രവീന്ദ്രൻ, ഒമാൻ.
മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശിയായ കുഞ്ഞിമുഹമ്മദ് (59) അബൂദബിയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 25 വർഷമായി പ്രവാസം തുടങ്ങിയിട്ട്. ഭാര്യയും നാലു പെൺമക്കളുമുണ്ട്.
പ്രവാസി എഴുത്തുകാരനായ പുന്നയൂർക്കുളം സൈനുദ്ദീൻ ഇത്തരം മത്സരങ്ങളിൽ പെങ്കടുക്കാത്തയാളാണ്. ഗൾഫ് മാധ്യമം ആയതിനാലാണ് ശരിയുത്തരം അയച്ചതെന്ന് ഷാർജയിൽ അൽഫ മിഡിലീസ്റ്റ് ഹോൾഡിങ്സിൽ ജോലി ചെയ്യുന്ന സൈനുദ്ദീൻ പറഞ്ഞു. 25 വർഷമായി ഇൗ തൃശൂർ പുന്നയൂർക്കുളം സ്വദേശി പ്രവാസം തുടങ്ങിയിട്ട്. ഭാര്യ:ലൈല. മക്കൾ: സിയാദ് സൈൻ, ഷഹിൻ സൈൻ.
ഷാർജ അൽനഹ്ദയിൽ താമസിക്കുന്ന അബ്ദുൽ സമദ് മലപ്പുറം വടക്കാങ്ങര സ്വദേശിയാണ്. ദുബൈ ഖിസൈസിൽ സ്വന്തം ബിസിനസ് നടത്തുന്ന ഇൗ 34 കാരെൻറ ഭാര്യ റംഷിദ ബീഗം.
നാലാം ചോദ്യത്തിന് ശരിയുത്തരം എഴുതി ജയിച്ച പ്രസാദ് രവീന്ദ്രൻ കുന്നംകുളം സ്വദേശിയും ഫോേട്ടാഗ്രാഫറുമാണ്. ഒമാനിലെ റുവിയിൽ സ്റ്റുഡിയോ നടത്തുന്നു. 2000 മുതൽ പ്രവാസിയാണ്. ഭാര്യ സുഷമയും രണ്ടു മക്കളും നാട്ടിലാണ്.
ഏപ്രിൽ ഒന്നു മുതൽ 15 വരെ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളെയും ലേഖനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുന്നത്. ഒാൺലൈൻ പോർട്ടലിൽ ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സരത്തിൽ കണ്ണുകൾ മാത്രം കണ്ട് പ്രമുഖ വ്യക്തിയെ തിരിച്ചറിയുന്നതാണ് മത്സരം. പത്രത്തിലും ഒാൺലൈൻ പോർട്ടലിലും ഒന്നിടവിട്ട ദിവസങ്ങളിൽ പുതിയ േചാദ്യങ്ങൾ പ്രസിദ്ധീകരിക്കും. 15 ഭാഗ്യശാലികൾക്കാണ് സൗജന്യ യാത്രക്ക് അവസരം ലഭിക്കുക.
പത്രത്തിൽ വരുന്ന ഉത്തരമടങ്ങുന്ന ഷീറ്റിൽ ശരിയുത്തരം അടയാളപ്പെടുത്തി വിലാസം എഴുതി ഫോേട്ടായെടുത്ത് വാട്ട്സാപ്പ് ചെയ്യുകയാണ് വേണ്ടത്. ഇന്നലത്തെ പത്രത്തിലെ ഉള്ളടക്കത്തെ അവലംബമാക്കിയുള്ള ആറാമത്തെ ചോദ്യം ഇന്നത്തെ നാലം പേജിലുണ്ട്. അതാത് ദിവസം രാത്രി 12 മണിവരെ ഉത്തരം അയക്കാം.
ഓൺലൈൻ വായനക്കാർക്കും മത്സരത്തിൽ പെങ്കടുക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണ്. ആദ്യമായി https://click4m.madhyamam.com എന്ന പേജിൽ പ്രവേശിക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാധ്യമം സൈറ്റിൽ പ്രവേശിച്ചാലും ക്ലിക്ക്4 എമ്മിലേക്ക് ലിങ്ക് ലഭ്യമാണ്. ക്ലിക്ക്4 എമ്മിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് സൈൻ ഇൻ ചെയ്ത് ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സര വിഭാഗത്തിലേക്ക് പ്രവേശിക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് പേരും ഇമെയിലും ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം.
മത്സരപേജിൽ ഒരു പ്രമുഖ വ്യക്തിത്വത്തിെൻറ നേത്രങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് കാണാനാവുക. ഉത്തരം സംബന്ധിച്ച ചില സൂചനകളും ആ പേജിലുണ്ടാകും. ചിത്രത്തിന് നേരെ താഴെയുള്ള കോളത്തിൽ ഉത്തരം ടൈപ്പ് ചെയ്ത് ‘സബ്മിറ്റ്’ ചെയ്യുകയേ വേണ്ടൂ.
വിജയികൾക്ക് ദുബൈ ആസ്ഥാനമായുള്ള അരൂഹ ട്രാവൽസുമായി ചേർന്നാണ്‘ഗൾഫ് മാധ്യമം’ യാത്രയൊരുക്കുന്നത്. വിസ,യാത്ര, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. മൂന്നു രാത്രിയും നാലു പകലും നീളുന്ന ജോർഡൻ യാത്ര എന്നെന്നും ഓർമയിൽ നിറഞ്ഞുനിൽക്കുന്നതായിരിക്കും. ദക്ഷിണ ജോർഡനിലെ പൗരാണികമായ പെട്ര നഗരം അഥവാ റോസ് സിറ്റി, ചാവുകടൽ, തലസ്ഥാനമായ അമ്മാൻ തുടങ്ങിയവ സന്ദർശിക്കാനുള്ള അവസരമാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
