Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ധു​ര...

മ​ധു​ര പാ​നീ​യ​ങ്ങ​ൾ​ക്ക് വി​ല കൂ​ടും

text_fields
bookmark_border
മ​ധു​ര പാ​നീ​യ​ങ്ങ​ൾ​ക്ക് വി​ല കൂ​ടും
cancel

ദു​ബൈ: ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന ഭ​ക്ഷ​ണ​രീ​തി​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​നും പു​ക ​യി​ല ഉ​ല്പ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നു​മാ​യി പു​തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി യു.​എ.​ഇ കാ​ബി ​ന​റ്റ്. മ​ധു​ര​പാ​നീ​യ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ക്കും. ഇ-സി​ഗ​ര​റ്റി​നും സ്മോ​ക്കി​ങ് ഉ​പ​ക​ര​ങ്ങ​ൾ​ക്കും വി​ല ഇ​ര​ട്ടി​ക്കും. 2020 ജ​നു​വ​രി മു​ത​ൽ നി​കു​തി വ​ർ​ധി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാ​നും കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മു​ക്തി നേ​ടാ​നു​മാ​ണ് പ​ഞ്ച​സാ​ര അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ച് ത​യ്യാ​റാ​ക്കു​ന്ന പാ​നീ​യ​ങ്ങ​ൾ​ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന് കാ​ബി​ന​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ച്ചു​ള്ള എ​ല്ലാ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്കും 50 ശ​ത​മാ​നം നി​കു​തി വ​ർ​ധി​ക്കും. അ​തു പാ​നീ​യ​മോ പൊ​ടി​യോ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള സ​ത്തോ ആ​ണെ​ങ്കി​ലും വ​ർ​ധ​ന​വ് ബാ​ധ​ക​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക് സ്മോ​കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് നി​കു​തി ഇ​ര​ട്ടി​യാ​ക്കും. പു​ക​യി​ല അ​ട​ങ്ങി​യ​തോ അ​ല്ലാ​ത്ത​തോ ആ​ണെ​ങ്കി​ലും വി​ല വ​ർ​ധി​ക്കും. 2017ൽ ​ത​ന്നെ യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​കു​ന്ന ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് എ​ക്സൈ​സ് നി​കു​തി വ​ർ​ധി​ച്ചു തു​ട​ങ്ങി​യ​താ​യും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - uae-gulf news
Next Story