കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം യു.എ.ഇ. നീക്കി
text_fieldsദുബൈ: നിപ വൈറസ് ബാധിച്ച് നിരവധി പേർ ആശുപത്രിയിലായതിനെത്തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന് ഉറപ്പായതിനെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകർച്ചവ്യാധികൾ നിലനിൽക്കുന്ന ലോകത്തെ ഏത് പ്രദേശത്ത് പോകുേമ്പാഴുമുള്ളപോലെ മുൻകരുതൽ എടുക്കണമെന്ന നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു.
അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകിയത്. നിപ വൈറസിെൻറ ലക്ഷണങ്ങളുമായി എത്തുന്നവർ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് മെയ് 30 ന് വിമാനത്താവള അധികൃതർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് വരുന്നവരെ പരിശോധനക്കായി തടഞ്ഞുവെച്ച സംഭവങ്ങൾ ഇൗ കാലയളവിെലാന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
