ആഗോള മികവ്: മേഖലയിൽ യു.എ.ഇ ഒന്നാമത് ആഗോളാടിസ്ഥാനത്തിൽ ഏഴാമത്
text_fieldsഅബൂദബി: സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസാറ്റിയേറ്റ് ഒാഫ് മാനേജ്മെൻറ് ഡെവലപ്മെൻറ് (െഎ.എം.ഡി) പുറത്തിറക്കിയ ‘ആഗോള മികവ് ഇയർ ബുക്ക് 2018’ൽ മിഡിലീസ്റ്റ് മേഖലയിൽ യു.എ.ഇ ഒന്നാമത്. ആഗോളാടിസ്ഥാനത്തിൽ ഏഴാം സ്ഥാനവും രാജ്യം നേടി. 2011നെ അപേക്ഷിച്ച് 21 റാങ്കുകളാണ് യു.എ.ഇ മുന്നേറിയിരിക്കുന്നത്. സ്വീഡൻ, നോർവേ, കാനഡ രാജ്യങ്ങളെ സാമ്പത്തിക മുന്നേറ്റത്തിൽ മികച്ച പ്രകടനമാണ് യു.എ.ഇയുടേത്.
സർക്കാർ തീരുമാനങ്ങൾ, പൊതു-സ്വകാര്യ പങ്കാളിത്തം, തൊഴിൽ, അന്താരാഷ്ട്ര പ്രാഗൽഭ്യം തുടങ്ങി വിവിധ സൂചകങ്ങളിൽ യു.എ.ഇ ആഗോളാടിസ്ഥാനത്തിൽ ഒന്നാമതായി. വ്യാപാര കാര്യക്ഷമതയിൽ രണ്ടാം സ്ഥാനവും സാമ്പത്തിക വൈവിധ്യവത്കരണം, നഗര കൈകാര്യകർതൃത്വം എന്നിവയിൽ മൂന്നാം സ്ഥാനവും ഉൗർജ സംവിധാനം, സാേങ്കതികവിദ്യയുടെ വികസനവും ഉപയോഗവും എന്നിവയിൽ നാലാം സ്ഥാനവും രാജ്യം നേടി.
മേഖലയിൽ ഒന്നാമതുള്ള യു.എ.ഇയുടെ പരിചയസമ്പത്ത് ആഗോളാടിസ്ഥാനത്തിലെ ഒന്നാം റാങ്കിലേക്ക് നയിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ബിസിനസ് സാഹചര്യം, അടിസ്ഥാന സൗകര്യം, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ ശാക്തീകരണം തങ്ങൾ തുടരും. കാരണം പൗരന്മാർക്കും യു.എ.ഇയിലെ എല്ലാ താമസക്കാർക്കും മികച്ച ജീവിതം നൽകുകയെന്നത് തങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആഗോള മികവ് ഇയർ ബുക്ക് 2018’ൽ ഒന്നാം സ്ഥാനം അമേരിക്കക്കാണ്. ഹോേങ്കാങ്, സിംഗപ്പൂർ, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റു രാജ്യങ്ങൾ. മൊത്തം 63 രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇക്ക് പുറമെ ഖത്തർ, സൗദി അറേബ്യ എന്നീ ജി.സി.സി രാജ്യങ്ങളും പട്ടികയിലുണ്ട്.ഖത്തറിന് 14, സൗദി അറേബ്യക്ക് 39 റാങ്കുകളാണ്. യു.എ.ഇ പത്തിൽനിന്ന് ഏഴിലേക്കും ഖത്തർ 17ൽനിന്ന് 13ലേക്കും റാങ്ക് ഉയർത്തിയപ്പോൾ സൗദിയുടെ റാങ്ക് 36ൽനിന്ന് 39ലേക്ക് താഴ്ന്നു. 44 ആണ് ഇൗ വർഷം ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ വർഷം 45 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
