വെയിലും കൊണ്ടോടി നടക്കുന്നു പൊടിക്കാറ്റ്
text_fieldsഷാർജ: യു.എ.ഇ ഇന്നലെ ഉറക്കമുണർന്നത് പൊടിക്കാറ്റിലേക്കാണ്. മേഘം മൂടിയ പോലുള്ള കാലാവസ്ഥയായിരുന്നുവെങ്കിലും കാറ്റിന് പൊള്ളിക്കുന്ന ചൂടായിരുന്നു. മൂക്കിലേക്കും വായിലേക്കും ചെവിയിലേക്കുമെല്ലാം പാഞ്ഞു കയറിയ മണൽ കുറെയേറെപ്പേരെ ശരിക്ക് കഷ്ടപ്പെടുത്തി. ഫ്ലാറ്റുകളിലേക്കും കടകളിലേക്കും ഒാഫീസുകളിലേക്കും ആഞ്ഞടിച്ചു കയറിയ മണ്ണ് നീക്കം ചെയ്യുന്ന ജോലിയായിരുന്നു പലർക്കും വൈകുന്നേരം വരെ. ചിലർ മാസ്കുകൾ ധരിച്ചും മറ്റു ചിലർ ഷാളുകൾ കൊണ്ട് മൂടിപ്പുതച്ചും പൊടിയിൽ നിന്ന് രക്ഷതേടി.
പൊടിക്കാറ്റില്‍ വിജനമായി ഉല്ലാസ കേന്ദ്രങ്ങള്‍
റാസല്‍മൈഖ: അസ്ഥിരകാലാവസ്ഥയത്തെുടര്‍ന്ന് അടിച്ചു വീശിയ പൊടി കാറ്റ് റാസല്‍ഖൈമയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പുറം ജോലിക്കാരും വാഹന യാത്രികരുമാണ് ഏറെ പ്രയാസപ്പെട്ടത്. കച്ചവട കേന്ദ്രങ്ങളിലെ വിറ്റുവരവിനെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചു. ദിനം പ്രതി ഏറെ സന്ദര്‍ശകരത്തെുന്ന റാക് കോര്‍ണീഷ്, സഖര്‍ പാര്‍ക്ക്, അല്‍ റംസ്, അല്‍ മ്യാരീദ് തീരങ്ങള്‍ എന്നിവടങ്ങളിലെല്ലാം ആളനക്കം കുറവായിരുന്നു. വരും മണിക്കൂറുകളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ് ഗൗരവമായെടുക്കണമെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി ആവശ്യപ്പെട്ടു. ശക്തമായ മണല്‍കാറ്റായിരിക്കും വീശുകയെന്നാണ് മുന്നറിയിപ്പ്. വാഹന യാത്രികര്‍ അതീവ ജാഗ്രതയോടെ വാഹനം ഉപയോഗിക്കണം. കഴിഞ്ഞ ദിവസത്തെ കാറ്റില്‍ ഉള്‍ റോഡുകളിലും പ്രധാന പാതകളിലും മണല്‍ കൂന രൂപപ്പെട്ടിട്ടുണ്ട്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് പാതകളിലെ തടസ്സങ്ങള്‍ നീക്കുന്നത്. റോഡ് സുരക്ഷ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
എന്നാൽ ഇൗ കാറ്റിനെ ശല്യക്കാരനെന്ന് പറഞ്ഞ് തള്ളിപ്പറയാനുമാവില്ല. കാറ്റ് വെയിലൂതുന്നത് ഈത്തപ്പഴം പഴുപ്പിക്കാനാണ്. ചൂടിന് കാഠിന്യം കൂട്ടാനാണ് കാറ്റ് പൊടിപിടിച്ച് പായുന്നത്. മാസങ്ങളോളം കൊണ്ട വെയിലാണ് ഈത്തപ്പഴത്തിൽ മധുരമായി കിനിയുന്നത്. യു.എ.ഇയിൽ അസ്ഥിര കാലാവസ്ഥയാണ് നിലനിൽക്കുന്നത്. വടക്കൻ മേഖലയിൽ ഇടക്ക് പ്രത്യക്ഷപ്പെടുന്ന മഴയും മറ്റിടങ്ങളിൽ പൊടിക്കാറ്റും ചൂടുമാണ്. കടലിലും കാലാവസ്ഥാമാറ്റം പ്രകടമാണ്. 13 മണിക്കൂറിലെ നീളുന്ന ഇത്തവണത്തെ റമദാൻ പകലുകൾക്ക് ചൂട് കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ പകരുന്നത്. എന്നാൽ ഒമാൻ തീരത്ത് അനുഭവപ്പെടുന്ന മഴക്കോള്, ചിലപ്പോൾ ഇവിടെത്തെ കാലാവസ്ഥയിലും മാറ്റങ്ങൾ വരുത്തിയേക്കാം. മുൻ വർഷങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
