എണ്ണ ഉൽപാദനം കുറക്കാനുള്ള കരാറിൽ യു.എ.ഇ പ്രതിബദ്ധതയോടെ തുടരും –മന്ത്രി
text_fieldsഅബൂദബി: വിപണിയിൽ ആവശ്യത്തിലധികമുള്ള എണ്ണയുടെ അളവ് കുറക്കുന്നതിന് വേണ്ടി ഒപ്പിട്ട ആഗോള ഉൽപാദനം വെട്ടിച്ചുരുക്കൽ കരാറിൽ യു.എ.ഇ പ്രതിബദ്ധതയോടെ തുടരുമെന്ന് ഉൗർജ^വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് ആൽ മസ്റൂഇ വ്യക്തമാക്കി. ഉൽപാദനം കുറക്കാനുള്ള കരാറിനോട് ഒപെക് അംഗ രാജ്യങ്ങളും അംഗങ്ങളല്ലാത്ത രാജ്യങ്ങളും കാണിച്ച ആത്മാർഥത കാരണം സാമ്പത്തിക സഹകരണ^വികസന സംഘടന (ഒ.ഇ.സി.ഡി) രാജ്യങ്ങളിൽ 2017 തുടക്കം മുതൽ ക്രൂഡ് ഒായിൽ ശേഖരം 22 കോടി ബാരലുകൾ കുറക്കാൻ സാധിച്ചു. 2017ന് മുമ്പത്തെ അഞ്ച് വർഷം കുറച്ച ബാരലുകളുടെ ശരാശരിയെക്കാൾ കൂടുതലാണിതെന്നും മന്ത്രി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
2017 നവംബർ 30ന് നടന്ന ഒപെക് മന്ത്രിതല യോഗത്തിൽ െമാത്തം പ്രതിദിന ഉൽപാദനം 18 ലക്ഷം ബാരൽ കുറക്കാനുള്ള സഹകരണ പ്രഖ്യാപനം ചരിത്രത്തിലെ ആദ്യത്തേതായിരുന്നുവെന്നും ഒപെക് സമ്മേളന പ്രസിഡൻറ് കൂടിയായ മന്ത്രി അഭിപ്രായപ്പെട്ടു. 2017ൽ ഒപെക് ചെയർമാനായിരുന്ന സൗദി ഉൗർജ^വ്യവസായ മന്ത്രി ഖാലിദ് അൽ ഫാലിഹ് ഇക്കാര്യത്തിൽ നടത്തിയ പ്രയത്നങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം പ്രയത്നങ്ങൾ വിപണിയിൽ എണ്ണവില സ്ഥിരത കൈവരിക്കുന്നതിന് ഏറെ സഹായിച്ചു. ഒപെക് അംഗങ്ങളും അല്ലാത്തവരും കഴിഞ്ഞ വർഷമുണ്ടാക്കിയ സഹകരണത്തിെൻറ ഫലമായുണ്ടായ നേട്ടങ്ങളെ അടിസ്ഥാനമാക്കി ഭാവിയിൽ കൂടുതൽ നവീനമായ ലക്ഷ്യങ്ങൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
