Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി പ്രവേശനവിലക്കും...

അബൂദബി പ്രവേശനവിലക്കും യാത്രാനിയന്ത്രണവും നീട്ടി

text_fields
bookmark_border
അബൂദബി പ്രവേശനവിലക്കും യാത്രാനിയന്ത്രണവും നീട്ടി
cancel

അബൂദബി: എമിറേറ്റിലെ പ്രവേശനവിലക്കും യാത്രാനിയന്ത്രണവും ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിയന്ത്രണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് നടപടിമറ്റ് എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് വരാനും പുറത്തേക്ക് പോകാനും, അബൂദബിയിലെ വിവിധ മേഖലകളിൽ നിന്നും  യാത്രക്ക് നിയന്ത്രണമുണ്ടാവും. കഴിഞ്ഞയാഴ്ചയാണ് അബൂദബിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രാനിയന്ത്രണം നിലവിൽ വന്നത്. അബൂദബി പൊലീസിന്റെ പ്രത്യേക അനുമതി നേടിയവർക്ക് മാത്രമേ ഈ കാലയളവിൽ യാത്ര അനുവദിക്കൂ. അവശ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് യാത്ര ചെയ്യാം. അബൂദബി എമിറേറ്റിലെ അൽഐൻ, അൽ ദഫ്റ, അബൂദബി മേഖലകളിൽ നിന്ന് മറ്റ് മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിനും നിയന്ത്രണം ബാധകമായിരിക്കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.

Show Full Article
TAGS:Abu Dhabiuae newsgulf news
News Summary - uae gulf news -malayalam news
Next Story