യു.എ.ഇ ഏറ്റവും മികച്ച നിർമിത ബുദ്ധിപ്രയോഗ കേന്ദ്രം
text_fieldsദുബൈ: നിർമിത ബുദ്ധിയിലധിഷ്ഠിതമായ നൂതന സാേങ്കതിക വിദ്യ പരീക്ഷിക്കുന്നതിനും പ്രയോഗവത്കരിക്കുന്നതിനും ലോകത്ത് ഏറ്റവും മികച്ച രാജ്യമായി യു.എ.ഇയും അതിെൻറ പ്രഭവകേന്ദ്രമായി ദുബൈയും മാറിക്കഴിഞ്ഞുവെന്ന് യു.എ.ഇ ആർട്ടിഫിഷൽ ഇൻറലിജൻസ് കാര്യ സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൻ ഉലാമ അഭിപ്രായപ്പെട്ടു. യു.എ.ഇയിൽ സ്മാർട്ട് ഭരണനിർവഹണം നടപ്പാക്കാൻ തീരുമാനിക്കുേമ്പാൾ തന്നെ അതിെൻറ രൂപഘടനയും ഭാവിയുമെല്ലാം ദാർശനികരായ ഭരണാധികാരികൾ വിഭാവനം ചെയ്തിരുന്നു. ലോകമൊട്ടുക്കുള്ള സ്ഥാപനങ്ങളും സംരംഭകരും അതു തിരിച്ചറിയുന്നതായും ഇന്നലെ ആരംഭിച്ച ദുബൈ നിക്ഷേപ വാരാചരണ പരിപാടിയിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഉദ്ഘാടനം ചെയ്തു.
ദുബൈ സാമ്പത്തിക വിഭാഗ (ഡി.ഇ.ഡി) ത്തിനു കീഴിലെ നിക്ഷേപ വികസന ഏജൻസിയായ ദുബൈ എഫ്.ഡി.െഎ ഒരുക്കുന്ന വാരാചരണത്തിന് ഭാവി പരിവർത്തനത്തിലേക്ക് നിക്ഷേപിക്കൂ എന്നതാണ് പ്രമേയം. ഇൗ വർഷത്തിെൻറ ആദ്യ പാതിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനം വളർച്ച രേഖപ്പെടുത്തിയത് ദുബൈയുടെ അജയ്യത വ്യക്തമാക്കുന്നതായി സാമ്പത്തിക വികസന വിഭാഗം ഡയറക്ടർ ജനറൽ സമി അൽ ഖംസി ചൂണ്ടിക്കാട്ടി. നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും പരിരക്ഷയും ഒരുക്കുന്ന നിയമങ്ങളാണ് ഭരണകൂടം മുന്നോട്ടുവെച്ചത്.
17.7 ശതകോടി ദിർഹം ദുബൈയിൽ നിക്ഷേപിക്കുക വഴി പ്രാദേശികവും അന്തർദേശീയവുമായ സംരംഭക സമൂഹം ദുബൈയുടെ ശക്തിയിലും സാധ്യതയിലും വിശ്വാസം ഉറപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമാവുക എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ദുബൈ ഇപ്പോൾ. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ദുബൈ എഫ്.ഡി.െഎ സി.ഇ.ഒ ഫഹദ് അൽ ഗർഗാവി, ഡി.എം.സി.സി എക്സിക്യുട്ടിവ് ചെയർമാൻ അഹ്മദ് ബിൻ സുലായിം, അമാനത്ത് ഹോൾഡിങ്സ് എം.ഡിഡോ. ഷംസീർ വയലിൽ, ദുബൈ ഇൻവെസ്റ്റ്മെൻറ്സ് എം.ഡി. ഖാലിദ് ബിൻ കൽബാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
