പേപ്പർ മൊസൈക് പെയ്ൻറിങ്: യു.എ.ഇ സർവകലാശാലക്ക് ഗിന്നസ് റെക്കോർഡ്
text_fieldsഅൽെഎൻ: അൽെഎനിലെ യു.എ.ഇ സർവകലാശാലക്ക് പേപ്പർ മൊസൈക് പെയ്ൻറിങ്ങിൽ ഗിന്നസ് വേൾഡ് റെക്കോർഡ്. സായിദ് വർഷാഘോഷത്തിെൻറ ഭാഗമായാണ് സർവകലാശാല പേപ്പർ റോളുകൾ കൊണ്ട് മൊസൈക് പെയ്ൻറിങ് സൃഷ്ടിച്ചത്. 532 വിദ്യാർഥികൾ ചേർന്ന് സായിദ് വർഷ ലോഗോ ആണ് മൊസൈക് പെയിൻറിങ്ങിൽ ആവിഷ്കരിച്ചത്. പത്ത് മീറ്റർ ഉയരവും 3.125 മീറ്റർ വീതിയുമുള്ള പെയ്ൻറിങ് ഏഴ് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ഇതിനായി 276,800 പേപ്പർ റോളുകൾ ഉപയോഗിച്ചു. യു.എ.ഇയുടെ സൃഷ്ടിയിൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ വഹിച്ച പങ്കും വിജയം നേടാനുള്ള അദ്ദേഹത്തിെൻറ നിശ്ചയദാർഢ്യവും മനുഷ്യകുലത്തോടുള്ള അദ്ദേഹത്തിെൻറ സ്നേഹവും ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് വിദ്യാർഥികൾ ഇൗ സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. മുഹമ്മദ് അൽബയ്ലി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.