ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ വിരമിക്കൽ നിയമം
text_fieldsദുബൈ: ദുബൈ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ^പെൻഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് പുതിയ നിയമം. സർക്കാർ ജീവനക്കാർക്ക് തുല്യ അവസരം ലഭ്യമാവാനും പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും ലക്ഷമിട്ടാണ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവ്.
ഇതു പ്രകാരം ദുബൈ ധനകാര്യ വകുപ്പ്, എക്സിക്യൂട്ടീവ് കൗൺസിൽ ജനറൽ െസക്രട്ടറിയറ്റ്, ഉന്നത നിയമ നിർമാണ സമിതി എന്നിവയുടെ പ്രതിനിധികളുൾക്കൊള്ളുന്ന ദുബൈ സർക്കാർ മാനവ വിഭവ ശേഷി വകുപ്പ് (ഡി.ജി.എച്ച്.ആർ) രൂപവത്കരിക്കും. സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന ജീവനക്കാരുടെ വിരമിക്കൽ അപേക്ഷകൾ വിലയിരുത്തുന്ന ചുമതല ഡി.ജി.എച്ച്.ആറിനാണ്.വിരമിക്കൽ അേപക്ഷക്കുള്ള കാരണവും മറ്റ് അനുബന്ധ രേഖകളും അതാത് വകുപ്പുകൾ സമിതിക്ക് കൈമാറും.ജീവനക്കാരുടെ ആരോഗ്യ സാമൂഹിക അവസ്ഥയും ജോലിയിൽ നിന്നു പിരിഞ്ഞാലുണ്ടാവുന്ന സാമ്പത്തിക പ്രശ്നങ്ങളും വിലയിരുത്തി സമിതി ശിപാർശ അന്തിമ അനുമതിക്കായി സമർപ്പിക്കും.