പുതിയ എ.ഐ വക്താവിനെ പുറത്തിറക്കി യു.എ.ഇ സർക്കാർ
text_fields'സായിദ്' എന്ന് പേരിട്ട എ.ഐ വക്താവ്
അബൂദബി: അത്യാധുനിക സാങ്കേതികവിദ്യകളെ നെഞ്ചിലേറ്റുന്ന തങ്ങളുടെ കുതിപ്പിലെ ഏറ്റവും പുതിയ ചുവടുവെപ്പായി, 'സായിദ്' എന്ന് പേരിട്ടിരിക്കുന്ന എ.ഐ വക്താവിനെ പുറത്തിറക്കി യു.എ.ഇ സർക്കാർ. യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്‍റർനാഷനൽ അഫയേഴ്സ് ഓഫസിസിന്‍റെ അത്യാധുനിക ഡിജിറ്റൽ മുഖമായി ഊർജസ്വലനായ 'സായിദ്' പ്രവർത്തിക്കും.
അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഓഫിസിന്‍റെ സംരംഭങ്ങൾ, തന്ത്രപ്രധാന മുൻഗണനകൾ, ആഗോള ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നതിനാണ് ഈ എ.ഐ വക്താവിന് രൂപം നൽകിയിരിക്കുന്നത്. യഥാർഥ മനുഷ്യനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ഈ ഗവണ്മെന്‍റ് പ്രതിനിധി, സ്വദേശത്തും വിദേശത്തുമുള്ള പൊതുജനങ്ങളുമായി യു.എ.ഇ നടത്തുന്ന ആശയവിനിമയങ്ങളിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

