ഹോമിയോ ഡോക്ടർക്ക് യു.എ.ഇ ഗോൾഡൻ വിസ
text_fieldsഡോ. പി.കെ. സുബൈർ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു
ദുബൈ: യു.എ.ഇയുടെ 10 വർഷ ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളി ഹോമിയോ ഡോക്ടറായി ഡോ. പി.കെ. സുബൈർ. ദുബൈ അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിങ് ഡയറക്ടറും ഹോമിയോപതിക് ജനറൽ ഫിസിഷ്യനുമാണ് പി.കെ. സുബൈർ. യു.എ.ഇയിലെ ഹോമിയോപതി ഡോക്ടർമാരുടെ ആദ്യ ബാച്ചിൽ ഒരാളാണ്.
തൃശൂർ സ്വദേശിയായ അദ്ദേഹത്തിന് ആരോഗ്യമേഖലയിലെ സംഭാവന വിലയിരുത്തി 2019ൽ യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ പുരസ്കാരം ലഭിച്ചിരുന്നു.ഹോമിയോപതി അസോസിയേഷനായ ഐ.എച്ച്.എം.എ ഇൻറർനാഷനൽ അഫയേഴ്സ് ദേശീയ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

