കേരളത്തിെൻറ പുനർനിർമാണത്തിന് സംഭാവന നൽകാൻ യു.എ.ഇ തയാർ –ശൈഖ് മൻസൂർ
text_fieldsഅബൂദബി: കേരളത്തിെൻറ പുനർനിർമാണത്തിനും വികസനത്തിനും സംഭാവന നൽകാൻ യു.എ.ഇ തയാ റാണെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബി ൻ സായിദ് ആൽ നഹ്യാൻ. കൃഷി, ആരോഗ്യം, ഊർജം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ നിക്ഷേപത്തിന് തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശൈഖ് മൻസൂർ പറഞ്ഞു.
പിണറായി വിജയനെയും പ്രതിനിധിസംഘത്തെയും ശൈഖ് മൻസൂർ കൊട്ടാരത്തിൽ സ്വീകരിച്ചു. കേരളവും യു.എ.ഇയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ശൈഖ് മൻസൂർ എടുത്തുപറഞ്ഞു. കേരളത്തിെൻറ വികസനം യു.എ.ഇയുടെ വികസനം പോലെയാണ് കാണുന്നത്. കേരളവുമായി അത്രത്തോളം ബന്ധമാണ് യു.എ.ഇക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പുനർനിർമാണ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു നൽകി. ശൈഖ് മൻസൂറിന് മുഖ്യമന്ത്രി ആറൻമുള കണ്ണാടി സമ്മാനിച്ചു.അബൂദബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഡയറക്ടർ ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാനുമായും മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിെൻറ നിക്ഷേപ നിധിയിൽ നിക്ഷേപം നടത്താൻ അതോറിറ്റി താൽപര്യം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
