Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനല്ല ഭക്ഷണം സ്വയം...

നല്ല ഭക്ഷണം സ്വയം വിളയിച്ചവർക്ക്​ നഗരസഭയുടെ ആദരം

text_fields
bookmark_border
നല്ല ഭക്ഷണം സ്വയം വിളയിച്ചവർക്ക്​ നഗരസഭയുടെ ആദരം
cancel
camera_alt???? ????????? ????? ????? ?????? ?????????? ?????????? ?????????? ???????????????

ദുബൈ: ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്​തതയും ആനന്ദവും വളർത്തുന്നതിന്​  ആഹ്വാനം ചെയ്​ത ‘സ്വയം ഭക്ഷണം വിളയിക്കൂ’ പദ്ധതി പ്രകാരം മികച്ച നേട്ടം കൈവരിച്ചവരെ ദുബൈ നഗരസഭ ആദരിച്ചു. വീടുകളിലും സ്​കൂളുകളിലും മുറ്റത്തും ടെറസിലുമായാണ്​ മത്സരാർഥികൾ കൃഷി നടത്തിയത്​. മൂന്നു മാസക്കാലത്തെ കൃഷിയുടെ പുരോഗതി വിലയിരുത്തി മൂല്യം നിർണയിച്ചത്​  ​െഎക്യ രാഷ്​ട്രസഭയുടെയും അമേരിക്കൻ സർക്കാറി​​െൻറയും വിദഗ്​ധരാണ്​. 

വിദ്യഭ്യാസ സ്​ഥാപനങ്ങൾ, സർക്കാർ^ സ്വകാര്യ കമ്പനികൾ, ദൃഢനിശ്​ചയം ചെയ്​വർക്കുള്ള കേന്ദ്രങ്ങൾ, വീടുകൾ എന്നീ വിഭാഗങ്ങളിലാണ്​ മത്സരം നടന്നത്​. ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്​ടർ ഇമാൻ അലി അൽ ബസ്​തകി സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്​തു.  സ്വയം പര്യാപ്​തത, ഭക്ഷ്യ സുരക്ഷ, ആരോഗ്യകരമായ ഭക്ഷണ ശീലം, ഭക്ഷണ ദുർവിനിയോഗം കുറക്കൽ എന്നീ ലക്ഷ്യങ്ങളാണ്​ പദ്ധതിക്കു പിന്നിലെന്ന്​ അൽ ബസ്​തകി പറഞ്ഞു.  മുൻ വർഷത്തെക്കാൾ ഏറിയ പങ്കാളിത്തമാണ്​ ഇക്കുറി. കഴിഞ്ഞ വർഷം 250 പേർ പ​െങ്കടുത്ത സ്​ഥാനത്ത്​ ഇക്കുറി 1600 പേരാണ്​ പ​െങ്കടുത്തതെന്ന്​ അപ്ലൈഡ്​ ന്യൂട്രീഷ്യൻ വിഭാഗം മേധാവി നൂറ അബ്​ദുല്ല അൽ ശംസി പറഞ്ഞു. 

വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ വിഭാഗത്തിൽ ജെംസ്​ ഒൗർ ഒാൺ ഇന്ത്യൻ ഹൈസ്​കൂൾ ഒന്നാം സ്​ഥാനവും ജെംസ്​ മോഡേൺ അക്കാദമി രണ്ടാം സ്​ഥാനവും നേടി. പാഠ്യപദ്ധതിയിൽ തന്നെ കൃഷി ഉൾപ്പെടുത്തി ഇൗ സംസ്​കാരത്തിന്​ പ്രോത്​സാഹനം നൽകുന്നതു പരിഗണിച്ച്​ മുൻ വർഷത്തെ ജേതാക്കളായ ഹാബിറ്റാറ്റ്​ സ്​കൂളിന്​ പ്രത്യേക പുരസ്​കാരവും നൽകി.  

ഇക്കുറി 50 സ്​കൂൾ ടീമുകൾ മത്സരിച്ചിരുന്നു. ഇവരെല്ലാം ചേർന്ന്​ 300 കിലോ പഴവും പച്ചക്കറിയുമാണ്​ വിളയിച്ചെടുത്തത്​. കറിവേപ്പിലക്കു പോലും  അയൽ സംസ്​ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസികളാണ്​ താമസക്കാരുടെ വിഭാഗത്തിൽ ജേതാക്കളായത്​. സാം എബ്രഹാം ഒന്നാം സ്​ഥാനവും അഷി ഷാബു രണ്ടാം സ്​ഥാനവും നേടി. അബ്​ദുൽ ശുക്കൂർ, മുഹമ്മദ്​ റഷീദ്​, ജോസഫ്​ പൗലോസ്​ എന്നിവർക്ക്​ പ്രത്യേക പുരസ്​കാരം നൽകി.  സ്​ഥാപനങ്ങളുടെ വിഭാഗത്തിൽ അബേല കമ്പനിയും ദുബൈ പൊലീസുമാണ്​ ​േജതാക്കൾ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae gifts
Next Story