മാനവിക–സാമ്പത്തിക സൂചികയിൽ അറബ് ലോകത്ത് യു.എ.ഇക്ക് നേട്ടം
text_fieldsദുബൈ: ഉയർന്ന വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ആസ്വദിക്കുന്ന അറബ് ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ സ്ഥാനം പിടിച്ചു. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഹ്യൂമൻ ഫ്രീഡം ഇൻഡക്സ് 2021ലാണ് അറബ് ലോകത്ത് ആറാംസ്ഥാനത്തും പശ്ചിമേഷ്യ-വടക്കനാഫ്രിക്ക (മെന) മേഖലയിൽ ഏഴാംസ്ഥാനത്തും യു.എ.ഇ എത്തിയത്. ഒമാൻ, മൊറോക്കോ, തുർക്കി, ബഹ്റൈൻ, അൽജീരിയ, സൗദി അറേബ്യ, ലിബിയ, ഇറാഖ്, ഇറാൻ, ഈജിപ്ത്, യമൻ, സിറിയ എന്നീ രാജ്യങ്ങൾക്കെല്ലാം മുന്നിലാണ് ഇമാറാത്ത് സ്ഥാനം പിടിച്ചത്.
നിയമവാഴ്ച, സുരക്ഷ, മതം, അസോസിയേഷൻ, സിവിൽ സമൂഹം, ആവിഷ്കാരവും വിവരങ്ങളും, സ്വത്തവകാശം, സ്വാതന്ത്ര്യം എന്നിങ്ങനെ വ്യക്തിപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിെൻറ 82 വ്യത്യസ്ത സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. മേഖലയിൽ ഇസ്രായേൽ, ജോർഡൻ, ലബനാൻ, തുനീഷ്യ, കുവൈത്ത്, ഖത്തർ എന്നിവയാണ് മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. ആഗോളതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ രാജ്യങ്ങൾ സ്വിറ്റ്സർലൻഡ്, ന്യൂസിലൻഡ്, ഡെൻമാർക് എന്നിവയാണ്. യുദ്ധസാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും മോശം സ്ഥാനത്ത് ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

