Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദേ​ശ​വ്യാ​പാ​രം 2.2...

വി​ദേ​ശ​വ്യാ​പാ​രം 2.2 ട്രി​ല്യ​ൺ ദി​ർ​ഹ​മി​ലെ​ത്തും

text_fields
bookmark_border
വി​ദേ​ശ​വ്യാ​പാ​രം 2.2 ട്രി​ല്യ​ൺ ദി​ർ​ഹ​മി​ലെ​ത്തും
cancel

ദു​ബൈ: ഈ​വ​ർ​ഷം യു.​എ.​ഇ​യു​ടെ വി​ദേ​ശ​വ്യാ​പാ​രം 2.2 ട്രി​ല്യ​ൺ ദി​ർ​ഹ​മി​ലെ​ത്തു​മെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ 1.9 ട്രി​ല്യ​ൺ ദി​ർ​ഹ​മി​നെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 16 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ വ്യാ​പാ​ര​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ​വ​ർ​ഷം ആ​ദ്യ ഒ​മ്പ​തു​ മാ​സ​ങ്ങ​ളി​ൽ 19ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ​വ​ർ​ഷം അ​വ​സാ​ന​പാ​ദ​ത്തി​ലും അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ലും ആ​ഗോ​ള​വ​ള​ർ​ച്ച​യു​ടെ വേ​ഗ​ത ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ യു.​എ.​ഇ മു​ന്നേ​റ്റം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വേ​ൾ​ഡ്​ ട്രേ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​വ​ച​ന​ത്തി​ലാ​ണ്​ ലോ​ക​ത​ല​ത്തി​ൽ വ്യാ​പാ​ര വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ പ​റ​യു​ന്ന​ത്.

യു.​എ.​ഇ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കൂ​ടു​ത​ൽ ശ​ക്ത​വും വേ​ഗ​ത്തി​ലും വ​ള​രു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണെ​ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വീ​റ്റി​ൽ പ​റ​യു​ന്നു. പു​റ​ത്തു​വ​ന്ന എ​ല്ലാ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​വും യു.​എ.​ഇ സ​മ്പ​ദ്​​വ്യ​വ​സ്ഥ മ​ഹാ​മാ​രി​ക്ക്​ ശേ​ഷം വ​ലി​യ മു​ന്നേ​റ്റ​ത്തി​ലാ​ണ്. എ​ണ്ണ ഇ​ത​ര വ്യാ​പാ​രം 2022ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ട്രി​ല്യ​ൺ ദി​ർ​ഹം മ​റി​ക​ട​ന്നി​രു​ന്നു. 2021ന്‍റെ അ​വ​സാ​ന പ​കു​തി​യെ അ​പേ​ക്ഷി​ച്ച് 17 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ൽ വ്യാ​പാ​രം ട്രി​ല്യ​ൺ ക​ട​ന്ന​ത്. എ​ണ്ണ ഇ​ത​ര മേ​ഖ​ല​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ വ്യാ​പാ​ര​രം​ഗ​ത്ത്​ വ​ൻ കു​തി​ച്ചു​ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്.

യു.​എ.​ഇ​യി​ലെ പ​ണ​പ്പെ​രു​പ്പം ലോ​ക​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ളി​ൽ ഒ​ന്നാ​ണെ​ന്നും അ​ടു​ത്ത വ​ർ​ഷം ഇ​ത് ഇ​നി​യും കു​റ​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സ്താ​വി​ച്ചി​രു​ന്നു.ആ​റു​മാ​സ​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ സ്ഥി​ര​ത​യി​ല്ലാ​ത്ത സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, യു.​എ.​ഇ​യു​ടെ ച​ടു​ല​ത ലോ​ക​ഭൂ​പ​ട​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ആ​ദ്യ​ത്തെ ഒ​മ്പ​തു​മാ​സ​ത്തെ പ​ണ​പ്പെ​രു​പ്പം 5.5 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണ്. അ​ടു​ത്ത​വ​ർ​ഷം പ​ണ​പ്പെ​രു​പ്പം ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tradeUAE2.2 trillion
News Summary - u.a.e foreign trade to reached 2.2 trillion by 2022 end
Next Story