Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയുടെ...

യു.എ.ഇയുടെ 'ഭക്ഷണപൊതി' വിതരണ പദ്ധതി: എം.എ. യൂസുഫലി രണ്ട്​ കോടി രൂപ നൽകി

text_fields
bookmark_border
യു.എ.ഇയുടെ ഭക്ഷണപൊതി വിതരണ പദ്ധതി: എം.എ. യൂസുഫലി രണ്ട്​ കോടി രൂപ നൽകി
cancel

ദുബൈ: യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച '100 മില്യൺ മീൽസ്'​ പദ്ധതിയിലേക്ക്​ 10 ലക്ഷം ദിർഹം (രണ്ട്​ കോടി രൂപ) സംഭാവന ചെയ്​ത്​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ഇതിലൂടെ പത്ത് ലക്ഷം പേരിലേക്ക്​ ഭക്ഷ​ണമെത്തും. റമദാനിൽ 20 രാജ്യങ്ങളിലുള്ളവർക്ക് പത്ത്​ കോടി ഭക്ഷണപൊതികൾ​ എത്തിക്കുന്ന പദ്ധതിയാണിത്​.

റമദാൻ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വ്യക്തികൾക്കും സഹായഹസ്തം നൽകാൻ ലക്ഷ്യമിടുന്ന '100 മില്യൺ മീൽസ്' പദ്ധതി വിശിഷ്​ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാർ, തൊഴിലാളികൾ, കോവിഡ് ദുരിതത്താൽ വലയുന്നവർ, തൊഴിൽ നഷ്​ടപ്പെട്ടവർ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ്​ പദ്ധതി.

കഴിഞ്ഞ വർഷം '10 മില്യൺ മീൽസ്​' (ഒരു കോടി ഭക്ഷണപൊതി) പ്രഖ്യാപിച്ചപ്പോഴും യൂസഫലി പത്ത് ലക്ഷം ദിർഹം സംഭാവന ചെയ്തിരുന്നു. ഇതിന്​ പുറമെ മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവി​െൻറ ആഭിമുഖ്യത്തിലുള്ള മഗ്ദി യാക്കൂബ് ഗ്ലോബൽ ഹാർട്ട് സെൻറർ നിർമ്മാണത്തിന്​ 30 ലക്ഷം ദിർഹമും നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff aliUAEfood package
News Summary - UAE 'food package distribution scheme: MA Yusufali paid Rs 2 crore
Next Story