Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ വിമാന...

യു.എ.ഇയിൽ വിമാന സർവിസ്​ സാധാരണ നിലയിലേക്ക്​ മടങ്ങുന്നു

text_fields
bookmark_border
യു.എ.ഇയിൽ വിമാന സർവിസ്​ സാധാരണ നിലയിലേക്ക്​ മടങ്ങുന്നു
cancel

​ദുബൈ: യു.എ.ഇയിൽ വിമാന സർവിസുകൾ പൂർണമായും സാധാരണ നിലയിലേക്ക്​ തിരിച്ചെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. യു.എസ്​-ഇറാൻ യുദ്ധ സാഹചര്യത്തിൽ സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ അതോറിറ്റി പിൻവലിച്ചു. ​

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അതോറിറ്റി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്​. ഇതോടെ യു.എ.ഇയിലെ മുഴുവൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകളും പുനരാരംഭിക്കും. കൂടാതെ മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്ക്​ യു.എ.ഇയുടെ വ്യോമപാത തടസ്സമില്ലാതെ ഉപയോഗിക്കുകയും ചെയ്യാം.​

65 ശതമാനം സർവിസുകളാണ്​ നിലവിൽ നടത്തുന്നതെന്ന്​​ എമിറേറ്റ്​സ്​ എയർലൈൻസ്​ പ്രസിഡന്‍റ്​ സർ ക്ലാർക്കിനെ ഉദ്ധരിച്ച്​ മീഡിയ ഓഫിസ്​ റിപോർട്ട്​ ചെയ്തു. ഇത്തിഹാദ്​ 80 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ്​ നടത്തി വരുന്നുണ്ട്​​. ഇത്​ 100 ശതമാനത്തിലേക്കെത്തുമെന്നാണ്​ സൂചന.

അതേസമയം, വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും തത്സമയ നിരീക്ഷണം തുടരുമെന്ന് അതോറിറ്റി ഉറപ്പുനൽകി. സർവിസുകൾ പുനഃസ്ഥാപിച്ചെങ്കിലും, വിമാന സമയങ്ങളിൽ മാറ്റമുണ്ടോ എന്ന് പരിശോധിക്കാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും.

​മേഖലയിലെ വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവിസുകൾ പുനരാരംഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുദ്ധ സാഹചര്യത്തിൽ ഫെബ്രുവരി 28 മുതലാണ്​ യു.എ.ഇ വ്യോമപാത അടച്ചത്​.

തുടർന്ന്​ മാർച്ച്​ മുതൽ ബദൽ പാതയിലൂടെയായിരുന്നു വിമാന സർവിസുകൾ ഭാഗികമായി നടന്നുവന്നിരുന്നത്​. മണിക്കൂറിൽ 40 വിമാനങ്ങൾ മാത്രമായിരുന്നു ഈ പാത വഴി​ സർവിസ്​ നടത്തിയിരുന്നത്​. വ്യോമപാത പൂർണമായും തുറന്നെങ്കിലും ഇന്ത്യൻ വിമാന കമ്പനികളുടെ ഭാഗത്ത്​ നിന്ന്​ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ എയർ ഇന്ത്യ എക്സ്​പ്രസ്​, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികൾ ഭാഗികമായി മാത്രമാണ്​ സർവിസ്​ നടത്തുന്നത്​.

ജൂൺ അവസാനം മുതൽ യു.എ.ഇയിൽ സ്കൂൾ അവധി ആരംഭിക്കാനിരിക്കെ വിമാന സർവിസുകൾ പൂർണതോതിലേക്ക്​ തിരിച്ചെത്തുന്നത്​ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക്​ വലിയ ആശ്വാസമാകും. നിലവിൽ ടിക്കറ്റ്​ നിരക്കിൽ വൻ വർധനവാണ്​ വിമാന കമ്പനികൾ വരുത്തിയിരിക്കുന്നത്​. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ ഇതിലും മാറ്റം വരുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsflight servicesback to normal
News Summary - UAE flight operations returning to normal
Next Story