താമസ കേന്ദ്രത്തില്‍ തീപിടിത്തം: യുവാവ് മരിച്ചു
text_fieldsഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാമില്‍ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ യുവാവ് മരിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു അപകടം. കാര്‍ കഴുകല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ ബംഗ്ലാ സ്വദേശിയാണ് മരിച്ചത്. തൊഴില്‍ ശാലയോട് ചേര്‍ന്ന് തന്നെയായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്. അപകട വിവരം അറിഞ്ഞ് പൊലീസും സിവില്‍ഡിഫന്‍സും എത്തുമ്പോള്‍ സഹപ്രവര്‍ത്തകര്‍ തീ അണക്കാനുള്ള ശ്രമത്തിലായിരുന്നു. സിവില്‍ഡിഫന്‍സ് ഉടനെ തന്നെ തീ അണച്ച് യുവാവിെൻറ മുറിയില്‍ കയറിയെങ്കിലും പുകശ്വസിച്ച് ഇയാള്‍ മരിച്ചതായി സ്ഥിരികരിച്ചു. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബൂദബി പൊലീസിന്‍െറ കണക്കനുസരിച്ച് പോയവര്‍ഷത്തെ തീപിടിത്ത അപകടങ്ങളില്‍ 66 ശതമാനവും താമസ കേന്ദ്രങ്ങളിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
