ബുർജ് ഖലീഫക്കടുത്ത് വീണ്ടും തീപിടിത്തം
text_fieldsദുബൈ: നിർമാണ സൈറ്റുകളിലെ തീപിടിത്തം തുടർക്കഥയാവുന്നു. ഡൗൺടൗണിൽ ദുബൈ മാളിനു സമീപത്തെ ഫൗണ്ടൻ വ്യൂസ് ടവറിെല നിർമാണ ജോലിക്കിടയിലാണ് ഞായറാഴ്ച പുലർച്ചെ തീ ഉയർന്നത്. രാവിലെ 5.35നാണ് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിലേക്ക് തീ പിടിത്ത വിവരമെത്തിയത്. സിവിൽ ഡിഫൻസ് സംഘം ഉടനടി സംഭവ സ്ഥലത്തെത്തി കെട്ടിടത്തിൽ കുടുങ്ങിയ നാല് തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി തീയണപ്പ് ദൗത്യം ആരംഭിച്ചു. ഏഴര മണിയോടെ തീ നിയന്ത്രണ വിധേയമായി.
എം.ബി.ആർ ബുലെവാർഡിൽ നിന്ന് സിനിമാ േക്രാസ് റോഡിലേക്കുള്ള വഴികൾ അടച്ചിടുകയും ഗതാഗതം ഫ്ലൈഒാവറിലൂടെ തിരിച്ചുവിടുകയും ചെയ്തു. ബുർജ് ഖലീഫയിലേക്കുള്ള ഇൻറർ ചേഞ്ചും അടച്ചിട്ടു. കെട്ടിടത്തിെൻറ അഞ്ചാം നിലയിലെ പാർക്കിങ് ലോട്ടിൽ നിന്നാരംഭിച്ച തീ ഏഴാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. നിർമാണ സാമഗ്രികളിൽ നിന്നാണ് തീ പടർന്നത്. തൊഴിലാളികളെ തയ്യാറാക്കി നിർത്തിയ ആംബുലൻസിൽ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി.

16ാം നിലയിൽ കുടുങ്ങിയ തൊഴിലാളിക്ക് പുക മൂലം ശ്വാസ തടസം നേരിട്ടിരുന്നു. ഇയാളെയാണ് ആദ്യം താഴെ ഇറക്കി പ്രഥമശുശ്രൂഷ നൽകിയതെന്ന് ദുബൈ പൊലീസ് രക്ഷാ വിഭാഗം ഡെ. ഡയറക്ടർ ലഫ്. കേണൽ അഹ്മദ് ബുർഖിബാ വ്യക്തമാക്കി. ബാക്കി മൂന്നു പേ ആറാം നിലയിലായിരുന്നു. ഇവരോട് ഏണിപ്പടികളിലൂടെ 34ാം നിലയിലേക്ക് നീങ്ങാൻ നിർദേശിച്ചു. അവിടെ നിന്നാണ് പൊലീസും അഗ്നിശമന സേനയും സുരക്ഷിതമായി പുറത്തിറക്കിയത്.
ശുഹദാ, കറാമ, റാശിദിയ, അൽ ഖൂസ്, പോർട്ട് സഇൗദ്,ബർഷ, ഹംറിയ എന്നിവിടങ്ങളിൽ നിന്നായി എട്ട് ഫയർഎൻജിനുകളാണ് രക്ഷാ പ്രവർത്തനത്തിനായി എത്തിച്ചത്.
ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറിയും സിവിൽ ഡിഫൻസ് മേധാവി മേജർ ജനറൽ റാശിദ് താനി അൽ മത്റൂഷിയും നേരിെട്ടത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തീ പിടിത്തത്തിെൻറ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ പുതുവർഷ തലേന്ന് തീ പിടിച്ച് വൻ നാശനഷ്ടങ്ങളുണ്ടായ അഡ്രസ് ഡൗൺടൗൺ ടവറിനു സമീപമാണ് ഇന്നലെ തീ പിടിച്ച കെട്ടിടവും. കഴിഞ്ഞ ദിവസം ദുബൈ ഒാേട്ടാഡ്രാമിനു സമീപവും കഴിഞ്ഞയാഴ്ച ജുമൈറയിലും നിർമാണ സൈറ്റിൽ തീപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
