മാലിന്യ ശേഖരണികള്‍ക്ക് സമീപം വാഹനം നിറുത്തിയാല്‍ പിഴ
text_fieldsഷാര്‍ജ: മാലിന്യം നിക്ഷേപിക്കാനായി സ്ഥാപിച്ച ചവറ്റുതൊട്ടികള്‍ക്ക് സമീപം വാഹനം നിറുത്തിയാല്‍ 500 ദിര്‍ഹം പിഴ ലഭിക്കും. ഷാര്‍ജ നഗരസഭ 2015 മാര്‍ച്ചില്‍ നടപ്പിലാക്കിയ നിയമമാണിത്. എന്നാല്‍ ഇത് അറിയാതെ പലരും തൊട്ടികള്‍ക്ക് സമീപം വാഹനങ്ങള്‍ നിറുത്തുന്നതും പിഴയില്‍ കുടങ്ങുന്നതും പതിവാണ്. മാലിന്യം നീക്കം ചെയ്യാന്‍ വരുന്ന വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് കാരണമാണ് ഈ നിയമം കൊണ്ടുവന്നത്.
ഇത് സംബന്ധിച്ച് വ്യാപകമായി വാര്‍ത്തകളും നഗരസഭ നല്‍കിയിരുന്നു. മാലിന്യതൊട്ടികള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ സൗകര്യം കണ്ടാണ് പലരും വാഹനം നിറുത്തി പോകുന്നത്. എന്നാല്‍ തൊട്ടികള്‍ എളുപ്പത്തില്‍ മാറ്റാനും സ്ഥാപിക്കാനുമായിട്ടാണ് അധിക സ്ഥലം ഇതിനായി തീര്‍ത്തിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ പറ്റാത്ത വിധം വാഹനം നിറുത്തിയതുമായി കാണിച്ച് പരാതി ലഭിച്ചാല്‍ നഗരസഭ വാഹനങ്ങളെത്തി നിറുത്തിയിട്ട വാഹനം നീക്കം ചെയ്യും. ഇത് തിരികെ കിട്ടാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. ഇതിന് പുറമെ കെട്ടിടങ്ങളിലലേക്കുള്ള വഴികള്‍ മുടക്കിയുള്ള വാഹന പാര്‍ക്കിങും അനുവദനിയമല്ല. അത്യാഹിതങ്ങള്‍ നടക്കുമ്പോള്‍ സിവിൽ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് കടന്ന് വരാന്‍ പറ്റാത്ത വിധം വാഹനങ്ങള്‍ നിറുത്തുന്നത് ശിക്ഷാര്‍ഹമാണ്. നടേ പറഞ്ഞ ശിക്ഷയും മറ്റ് നിയനടപടികളും കൈകൊള്ളേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
