ഗസ്സയിൽ സേവനം തുടർന്ന് യു.എ.ഇ ഫീൽഡ് ആശുപത്രി
text_fieldsഗസ്സയിലെ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി ഫലസ്തീൻ റെഡ് ക്രസന്‍റ് പ്രതിനിധി സംഘം
സന്ദർശിക്കുന്നു
ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സ നിവാസികൾക്ക് സേവനം തുടർന്ന് യു.എ.ഇയുടെ ഫീൽഡ് ആശുപത്രി. ഓപറേഷൻ ഷിവർലെസ് നൈറ്റ് 3യുടെ ഭാഗമായി ഗസ്സയിൽ സ്ഥാപിച്ച ഫീൽഡ് ആശുപത്രിയിൽ വിവിധ ആരോഗ്യ സേവനങ്ങളാണ് നൽകിവരുന്നത്. രോഗികളുടെ പരിശോധന, ചികിൽസ, ശാസ്ത്രക്രിയകൾ എന്നിവ ആശുപത്രിയിൽ നൽകുന്നുണ്ട്.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെയും ഫലസ്തീൻ റെഡ് ക്രസന്‍റിന്‍റെയും പ്രതിനിധി സംഘം ആശുപത്രി സന്ദർശിച്ച് സേവനങ്ങളുടെ കാര്യക്ഷമത വിലയിരുത്തി. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഫലസ്തീൻ റെഡ് ക്രസന്‍റ് പ്രതിനിധി സംഘം പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. യുദ്ധത്തിന്‍റെ തുടക്കംമുതൽ ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന യു.എ.ഇ നിലവിലും ജീവകാരുണ്യ സംരംഭങ്ങൾ തുടരുകയാണ്. കഴിഞ്ഞ ആഴ്ച ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തിര സഹായവസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇയുടെ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തിയിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ആദരവായി അദ്ദേഹത്തിന്‍റെ പേര് നൽകിയ കപ്പലിൽ 7,300ലേറെ ടൺ സഹായ വസ്തുക്കളാണുള്ളത്. അവശ്യ ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യത്തിനും തണുപ്പുകാല വസ്ത്രങ്ങളും, കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ പോഷക സപ്ലിമെന്‍റുകൾ എന്നിവ കപ്പലിൽ എത്തിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സഹായങ്ങൾ എത്തിക്കുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നായി യു.എൻ നവംബറിൽ യു.എ.ഇയെ വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

