ഗാസിയാൻതെപിൽ യു.എ.ഇ ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങി
text_fieldsഗാസിയാൻതെപിൽ യു.എ.ഇ തുറന്ന ഫീൽഡ് ആശുപത്രി
ദുബൈ: തുർക്കിയയിലെ ഗാസിയാൻതെപിൽ യു.എ.ഇ ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങി. ഭൂകമ്പ ദുരിതത്തിനിരയായവർക്ക് അടിയന്തര ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് താൽകാലിക ആശുപത്രി തുറന്നത്. 50 പേരെ ഒരേസമയം കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. 40,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ മുറി, ഐ.സിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലൻഡ് നൈറ്റ് 2’വിന്റെ ഭാഗമായാണ് ആശുപത്രി തുറന്നത്.
ഗാസിയാൻതെപിലെ ഏറ്റവും വലിയ ആശുപത്രിയാണിത്. അത്യാഹിതവിഭാഗം, സി.ടി സ്കാൻ, അണുനശീകരണ സംവിധാനം എന്നിവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്കും അടിയന്തര ചികിത്സ നൽകാനുള്ള സംവിധാനമാണിവിടെയുള്ളത്. അടുത്ത ഘട്ടമായി ലബോറട്ടറി, എക്സ്റേ, ഫാർമസി, ദന്തവിഭാഗം, ഒ.പി, ഇൻപേഷ്യന്റ് വാർഡ്എന്നിവ സജ്ജീകരിക്കും. 15 ഡോക്ടർ, 60 നഴ്സ്, കൂടുതൽ ചികിത്സ ഉപകരണങ്ങൾ, ടെക്നീഷ്യന്മാർ എന്നിവരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

