ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരും നോെമ്പടുക്കേണ്ടെന്ന് യു.എ.ഇയിൽ ഫത്വ
text_fieldsദുബൈ: കോവിഡ് ബാധിതരും ആരോഗ്യ പ്രവർത്തകരും നോെമ്പടുക്കേണ്ടതില്ലെന്ന് യു.എ.ഇ ഫത്വ കൗൺസിൽ മതനിയമം പുറപ ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരവും ഒഴിവാക്കാമെന്നും ഫത്വ യിൽ നിർദേശം നൽകി. ഇതുൾപെടെ അഞ്ച് നിർദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചത്.
ഫത്വയ ിലെ നിർദേശങ്ങൾ
1. കോവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിതരും നോെമ്പടുക്കേണ്ടതില്ല. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെങ്കിൽ അവരും നോെമ്പടുക്കരുത്.
2. റമദാൻ മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളിൽ നിർവഹിക്കരുത്. വീടുകളിൽ നമസ്കരിക്കാം.
3. നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ ഇൗദുൽ ഫിത്വർ നമസ്കാരം ഉണ്ടാവില്ല. വീടുകളിൽ സുബഹി നമസ്കാരത്തിന് ശേഷം പെരുന്നാൾ നമസ്കരിക്കാം. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമിച്ച് നമസ്കരിക്കാം. എന്നാൽ, ജീവന് ഭീഷണിയാവുന്ന തരത്തിലാവരുത് ഒരുമിച്ചുള്ള നമസ്കാരം. ഇത്തരം പ്രവൃത്തികൾ ഇസ്ലാം നിരോധിച്ചിട്ടുണ്ട്.
4. വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങൾ അനുവദിനീയമല്ല. ഇൗ സമയങ്ങളിൽ വീടുകളിൽ ളുഹർ നമസ്കരിക്കണം.
5. സക്കാത്ത് നൽകുന്നത് പരമാവധി നേരത്തെയാക്കണം. സക്കാത്ത് ആവശ്യമായ സാഹചര്യമാണിത്. സക്കാത്ത് നൽകാൻ പ്രത്യേക സമയം നിശ്ചയിക്കേണ്ട കാര്യമില്ല. ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങൾക്കനുസൃതമായി സക്കാത്ത് നൽകാൻ പ്രവാചകൻ ഉണർത്തിയിട്ടുണ്ട്. പരമാവധി രാജ്യത്തിനുള്ളിലുള്ളവർക്ക് സക്കാത്ത് നൽകാൻ ശ്രമിക്കണം. ഇതിനായി എമിറേറ്റ്സ് റെഡ് ക്രസൻറ് പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സർക്കാർ അധികൃതരെയും സമീപിക്കുന്നതാവും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
