Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികൾക്ക്​ ആശ്വാസമായി സൗജന്യ ‘കുടുംബ നീതിമേള’

text_fields
bookmark_border
പ്രവാസികൾക്ക്​ ആശ്വാസമായി സൗജന്യ ‘കുടുംബ നീതിമേള’
cancel

ദുബൈ: മോഡൽ സർവീസ് സൊസൈറ്റി (എം.എസ്.എസ്)യും പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി പിൽസ്) യും സംയുക്തമായി, ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ്​ അതോറിറ്റി (സി.ഡി.എ)യുടെ അനുമതിയോടെ സംഘടിപ്പിച്ച ‘കുടുംബ നീതിമേള’ നൂറുകണക്കിനാളുകൾക്ക്​ ആശ്വാസമായി. ദുബൈ റാശിദിയയിലെ പേസ് ബ്രിട്ടീഷ് സ്‌കൂളിൽ നടന്ന പരിപാടിയിൽ നിയമപരവും കുടുംബപരവുമായ വിവിധ വിഷയങ്ങളിൽ സൗജന്യ ഉപദേശങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കി. കുടുംബ പ്രശ്നങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുടുംബ നിയമകാര്യങ്ങൾ, പ്രവാസി നിയമ പ്രശ്നങ്ങൾ, മാനസിക സമ്മർദങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ രജിസ്റ്റർ ചെയ്ത് എത്തിയവർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിച്ചു.

യു.എ.ഇ ഗവണ്മെന്‍റ്​ 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ ‘കുടുംബ നീതി മേള’ എന്ന പേരിലാണ് ഈ വർഷം നീതി മേള സംഘടിപ്പിച്ചത്. 25 അഭിഭാഷകരും 10 സൈക്കോളജിസ്റ്റുകളും ഫാമിലി കൗൺസിലർമാരും കുടുംബ നീതിമേളയിൽ സേവനം നൽകി.

പ്രമുഖ അറബ് അഭിഭാഷകൻ സലാമ മുഹമ്മദ് അബ്ദുല്ല ഷറാവി നീതി മേള ഉദ്‌ഘാടനം ചെയ്തു. എം.എസ്.എസ് ചെയർമാൻ ഫയാസ് അഹ്​മദ് അധ്യക്ഷത വഹിച്ചു. പിൽസ് സ്ഥാപകനും ചെയർമാനും കേരള ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖ്യപ്രഭാഷണം നടത്തി. പിൽസ് ഒമാൻ പ്രസിഡന്‍റ്​ ഡോ. ജെ. രത്നകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബ കൗൺസിലർ സി.എ. റസാഖ് ‘സന്തുഷ്ട കുടുംബം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഷീജിഷ്, പേസ് സ്‌കൂൾ ഡയറക്ടർ പി.എ. സൽമാൻ ഇബ്രാഹിം, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ,

ബഷീർ ബെല്ലോ എന്നിവർ സംസാരിച്ചു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് നീതിമേളയെ കുറിച്ച് വിശദീകരിച്ചു. അഭിഭാഷക പാനൽ കൺവീനർ അഡ്വ. അസീസ് തോലേരി അഭിഭാഷകരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സൈക്കോളജിസ്റ്റ്​ പാനൽ കൺവീനർ അഡ്വ.ഗിരിജ കൗൺസിലർമാരുടെ സേവനത്തെക്കുറിച്ചും സംസാരിച്ചു. പിൽസ് സിക്രട്ടറി അൽനിഷാജ് ശാഹുൽ സ്വാഗതവും എം.എസ്.എസ് സെക്രട്ടറി ഷജിൽ ഷൗക്കത്ത് നന്ദിയും പറഞ്ഞു

കുടുംബ നീതിമേള ചെയർമാൻ മോഹൻ വെങ്കിട്ട്‌, പിൽസ് പ്രസിഡന്‍റ്​ കെ.കെ. അഷ്‌റഫ്, വൈസ് പ്രസിഡന്‍റുമാരായ ബിജു പാപ്പച്ചൻ, ഹുസൈൻ, കൺവീനർമാരായ എ.എസ്​. ദീപു, മുഹമ്മദ് അക്ബർ, അരുൺ സുന്ദർ രാജ്, മുജീബ് റഹ്മാൻ, എം.എസ്.എസ് ട്രഷറർ അബ്ദുൽ മുത്തലിഫ്, പിൽസ് ട്രഷറർ നാസർ ഊരകം, ഐ.ടി വിഭാഗം റാഗിദ് ഖാദർ, ഷമീം എന്നിവർ പരിപാടിക്ക്​ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Family Justice Fair
Next Story