Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ യാത്ര...

യു.എ.ഇയിൽ യാത്ര മുടങ്ങിയവരുടെ ചെലവുകൾ ഡി.സി.എ.എ വഹിക്കും

text_fields
bookmark_border
യു.എ.ഇയിൽ യാത്ര മുടങ്ങിയവരുടെ ചെലവുകൾ ഡി.സി.എ.എ വഹിക്കും
cancel

ദുബൈ: വ്യോമ പാത താൽകാലികമായി അടച്ചത്​ മൂലം വിമാന സർവിസുകൾ തടസ്സപ്പെട്ടതിനാൽ യു.എ.ഇയിൽ​ കുടുങ്ങിയ യാത്രക്കാരുടെ മുഴുവൻ ചെലവുകളും വഹിക്കുമെന്ന്​ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ ഭക്ഷണവും താൽകാലിക താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്​.

കൂടാതെ മറ്റൊരു ദിവസത്തേക്ക്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏതാണ്ട്​ 20,000 യാത്രക്കാരെയാണ്​ വിവിധ എയർപോർട്ടുകൾ കൈകാര്യം ചെയ്തത്​. സ്ഥിതിഗതികൾ വിലയിരുത്തി വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ വിമാനത്താവളങ്ങളും ദേശീയ വിമാനക്കമ്പനികളും സംയോജിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ജി.സി.എ.എ കൂട്ടിച്ചേർത്തു.

രാജ്യത്തെ വിമാനത്താവളങ്ങൾക്കിടയിൽ ചില വിമാനങ്ങളുടെ റൂട്ട് മാറ്റൽ, പുനഃക്രമീകരണ പ്രക്രിയകൾ ത്വരിതപ്പെടുത്തൽ, സാധ്യമായ തിരക്ക് പരിഹരിക്കുന്നതിന് പാസഞ്ചർ ടെർമിനലുകളിൽ ഓൺ-ഗ്രൗണ്ട് ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ നടന്നുവരികയാണ്​. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക മാർഗങ്ങളെ മാത്രം ആശ്രയിക്കണമെന്ന്​ അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsUAEIran Israel Tensions
News Summary - UAE: expenses paid for affected passengers
Next Story