Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ: വ്യാ​ഴാ​ഴ്ച...

യു.എ.ഇ: വ്യാ​ഴാ​ഴ്ച വ​രെ മ​ഴ പ്ര​തീ​ക്ഷി​ക്കാം; താ​പ​നി​ല കു​റ​യും

text_fields
bookmark_border
rain alert
cancel

ദു​ബൈ: ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ചെ​റി​യ മ​ഴ​യു​ടെ അ​ന്ത​രീ​ക്ഷം വ്യാ​ഴാ​ഴ്ച വ​രെ നീ​ളു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യാ​നും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ മ​ഴ​യെ​ത്തു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റും മൂ​ട​ൽ​മ​ഞ്ഞും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ​ഖു​വൈ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച​ത്. ഹ​ത്ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു.

വാ​ഹ​ന​യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള വാ​ദി​ക​ളി​ലും താ​ഴ്‌​വ​ര​ക​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTemperatureRain Alert
News Summary - UAE-Expect rain till Thursday- The temperature will decrease
Next Story