Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ പരിശോധന:...

കോവിഡ്​ പരിശോധന: കേരളത്തിലേക്ക്​ മടങ്ങുന്ന യു.എ.ഇ യാത്രക്കാരെ ബാധിക്കില്ല

text_fields
bookmark_border
covid-test-uae
cancel

ദുബൈ: ചാർ​േട്ടഡ്​ വിമാനത്തിലെത്തുന്നവർ​ കോവിഡ്​ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്ന കേരള സർക്കാരി​​​െൻറ നിബന്ധന യു.എ.ഇയി​െല പ്രവാസികളെ ബാധിക്കില്ല. യു.എ.ഇയിൽനിന്ന്​ പുറപ്പെടുന്ന യാത്രക്കാർക്ക്​ നിലവിൽ റാപിഡ്​ ടെസ്​റ്റ്​ നടത്തുന്നുണ്ട്​.

യാത്രാ അനുമതി ലഭിക്കാൻ ഇൗ പരിശോധന മതിയാകുമെന്നാണ്​ വിലയിരുത്തൽ. പരിശോധനയിൽ നെഗറ്റീവാകുന്നവരുടെ പാസ്​പോർട്ടിൽ​ ‘ഫിറ്റ്​ ടു ട്രാവൽ’ എന്ന മുദ്ര പതിപ്പിക്കാറുണ്ട്​. ഇത്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റായും പരിഗണിക്കും.

ഒരു മണിക്കൂറിൽ ഫലം ലഭിക്കുന്ന ​ട്രൂനാറ്റ്​ പരിശോധന നടത്തിയാൽ മതിയെന്നാണ്​ ബുധനാഴ്​ച​ ചേർന്ന മന്ത്രിസഭ യോഗത്തി​​​െൻറ തീരുമാനം. യു.എ.ഇയിലെ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന റാപിഡ്​ ടെസ്​റ്റ്​ ഇൗ ഗണത്തിൽപെടുന്നതാണ്​. എന്നാൽ, മറ്റ്​ ചില ഗൾഫ്​ രാജ്യങ്ങളിൽ ഇത്തരം പരിശോധനകൾ നടക്കാറില്ല. ഇങ്ങനെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ്​ പരിശോധന തിരിച്ചടിയാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiflightgulf newsExpatcovidcovid test
News Summary - uae expat does not need more covid test to come kerala
Next Story