Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സുരക്ഷ ശക്തമാക്കാൻ യു.എ.ഇ; വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വിപുലീകരിച്ചു

text_fields
bookmark_border
പുതിയ ഏഴ് ധനകാര്യ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സുരക്ഷ ശക്തമാക്കാൻ യു.എ.ഇ; വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വിപുലീകരിച്ചു
cancel

അബൂദബി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (മൊഹ്‌റേ) വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യു.പി.എസ്) ശൃംഖല വിപുലീകരിച്ചു. ഇതിന്‍റെ ഭാഗമായി ഏഴ് പുതിയ ധനകാര്യ സ്ഥാപനങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകള്‍ക്ക് കൂടുതല്‍ പേയ്‌മെന്‍റ്​ ചാനലുകളും ലളിതമായ ഇടപാട് രീതികളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പഴയ രീതിയിലുള്ള കടലാസ് ഇടപാടുകളും ഓഫീസുകള്‍ സന്ദര്‍ശിച്ചുള്ള നടപടികളും പൂര്‍ണമായി ഒഴിവാക്കി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത വർധിപ്പിക്കാന്‍ ഈ പരിഷ്‌കരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും ഡിജിറ്റല്‍ ചാനലുകളിലേക്ക് മാറുക, ശമ്പള ഫയല്‍ രജിസ്‌ട്രേഷനുവേണ്ടിയുള്ള രേഖകളുടെ ആവശ്യകത പൂര്‍ണമായി ഒഴിവാക്കുക, ശമ്പളവിതരണത്തിലെയും എച്ച്.ആര്‍. വകുപ്പുകളിലെയും ആവര്‍ത്തിച്ചുള്ള മാനുവല്‍ ജോലികള്‍ കുറക്കുക തുടങ്ങിയ നവീകരണങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്‌സ് എന്‍.ബി.ഡി, മഷ്‌റക്, ദുബൈ ഇസ്​ലാമിക് ബാങ്ക്, ലാറി എക്‌സ്‌ചേഞ്ച്, അജ്മാന്‍ ബാങ്ക്, ഫസ്റ്റ് ഗള്‍ഫ് എക്‌സ്‌ചേഞ്ച് സെന്‍റര്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ ധനകാര്യ പങ്കാളികള്‍. ബാങ്കിങ്​, ഫിന്‍ടെക് ചാനലുകള്‍ വിപുലീകരിക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സൗകര്യം ലഭിക്കുന്നതിനൊപ്പം തൊഴിലാളികളുടെ വേതന സുരക്ഷയും ഇത് കൂടുതല്‍ ശക്തമാക്കുന്നു.

ശമ്പള വിതരണം വൈകുന്ന ഘട്ടങ്ങളില്‍ തൊഴിലുടമകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വ്യക്തമാക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ ഏകീകരിക്കുക, നിരീക്ഷണവും ഭരണനിര്‍വഹണവും മെച്ചപ്പെടുത്തുക, നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് ശമ്പളവിതരണം വൈകുന്നത് പരിഹരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അവസരം നല്‍കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഡബ്ല്യു.പി.എസ് വഴി പ്രതിമാസം 3,700 കോടി ദിര്‍ഹത്തിലധികം ശമ്പളവിതരണം നടക്കുന്നുണ്ടെന്നാണ് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE expands Wage Protection System to strengthen wage security for private sector employees
Next Story