യു.എ.ഇ എക്സ്ചേഞ്ചിന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയ അംഗീകാരം
text_fieldsഅബൂദബി: സ്വദേശി ബിരുദ വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് ജോലി ചെയ്യുന്നതിനും തൊഴിൽ പരിശീലനത്തിനും മികച്ച അവസരമൊരുക്കിയ ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡായ യു.എ.ഇ എക്സ്ചേഞ്ചിന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിെൻറ പ്രത്യേക അംഗീകാരം. മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ ഥാനി ജുമാ അൽ ഹാംലിയിൽനിന്ന് യു.എ.ഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായേദ് ഉപഹാരം ഏറ്റുവാങ്ങി.
‘തഅ്ലീം’ പരിപാടിയിലൂടെ നാലു മുതൽ എട്ട് ആഴ്ച വരെ യു.എ.ഇ എക്സ്ചേഞ്ചിൽ യുവ വിദ്യാർഥികൾക്ക് പരിശീലനം ഒരുക്കിയിരുന്നു. വിദ്യാർഥികളിൽ യോഗ്യരായവർക്ക് ഒഴിവനുസരിച്ച് സ്ഥിരം ജോലി നൽകുന്നതിനും സംവിധാനവുമുണ്ടാക്കിയിരുന്നു.
