Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ എക്സ്ചേഞ്ച്...

യു.എ.ഇ എക്സ്ചേഞ്ച് ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഒരുക്കി

text_fields
bookmark_border
യു.എ.ഇ എക്സ്ചേഞ്ച് ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഒരുക്കി
cancel

അബൂദബി: ആഗോള പണമിടപാട് സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ച് ഈ റമദാനിൽ വിവിധ എമിറേറ്റുകളിലെ ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ സംഗമങ്ങൾ സംഘടിപ്പിച്ചു. സായിദ് വർഷ സന്ദേശം ഉയർത്തിക്കൊണ്ട് അബൂദബി മുസഫയിലും ദുബൈ  സോനാപ്പൂരിലും വ്യവസായമേഖലയിലെ ലേബർ ക്യാംപുകളിൽ നടന്ന സംഗമത്തിൽ വിവിധദേശക്കാരായ ആയിരക്കണക്കിന് തൊഴിലാളികൾ സ്നേഹം പങ്കുവെച്ചു.  

ദുബൈ ട്രാഫിക് ഡിപ്പാർട്ട്​മ​​െൻറ്​, എമിറേറ്റ്സ് നഴ്സിങ് അസോസിയേഷൻ, എൻ.എം.സി എന്നിവരുമായി സഹകരിച്ച് സൗജന്യമായി ആരോഗ്യ പരിശോധനയും ട്രാഫിക്  ബോധവത്കരണ പരിപാടികളും  നടന്നു.  യു.എ.ഇ എക്സ്ചേഞ്ച്  സി. ഇ. ഒ യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്, കൺട്രി ഹെഡ് അബ്​ദുൽ കരീം അൽ കായിദ്, ദുബൈ ട്രാഫിക് ഡിപാർട്ട്മ​​െൻറിനു വേണ്ടി  അബ്​ദുൾ അസീസ് ഹസൻ അൽ ശെമ്മാരി, ഉമർ മുസ്​ലിം തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsuae exchangemalayalam news
News Summary - uae exchange-uae-gulf news
Next Story