Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസക്കറിയക്കും ഹാമദ് അൽ...

സക്കറിയക്കും ഹാമദ് അൽ ബലൂഷിക്കും യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ സമഗ്ര സംഭാവനാ പുരസ്കാരം

text_fields
bookmark_border
സക്കറിയക്കും ഹാമദ് അൽ ബലൂഷിക്കും യു.എ.ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ സമഗ്ര സംഭാവനാ പുരസ്കാരം
cancel
camera_alt??.?.? ???????????? ??????? ?????????? ???? ??????? ??????? ??? ????? ?????? ??????? ??????????????????

ദുബൈ: പ്രമുഖ ധനവിനിമയ ബ്രാൻഡായ യു.എ.ഇ എക്സ്ചേഞ്ചും ചിരന്തന സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ യു.എ. ഇ എക്സ്ചേഞ്ച് - ചിരന്തന സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകൾ പരിഗ ണിച്ച്​ സക്കറിയ, അറബ് സാഹിത്യത്തിൽ നിന്ന് ഇമറാത്തി കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഹാമദ് അൽ ബലൂഷി എന്നിവർക്കാണ്​ വിശിഷ്​ട വ്യക്തിത്വ പുരസ്‌കാരം.


അര ലക്ഷം രൂപയും പ്രശസ്​തി പത്രവുമടങ്ങുന്ന പുരസ്​കാരം ഇൗ മാസം 22ന്​ ദുബൈ എയർപോർട്ട് റോഡിലെ ഫ്ലോറ ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് വാർത്താസമ്മേളനത്തിൽ യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡൻറ്​ പുന്നക്കൻ മുഹമ്മദലിയും അറിയിച്ചു. 2018 ൽ പ്രസിദ്ധീകൃതമായ പ്രവാസി രചനകളിൽ സലിം അയ്യനേത്തി​​െൻറ ‘ബ്രാഹ്മിൺ മൊഹല്ല’ (നോവൽ), സബീന എം. സാലിയുടെ ‘രാത്രിവേര്’ (ചെറുകഥ), സഹർ അഹമ്മദി​ന്‍റെ ‘പൂക്കാതെ പോയ വസന്തം’ (കവിത), എം.സി.എ. നാസറി​​െൻറ ‘പുറവാസം’ (ലേഖനങ്ങൾ), ഹരിലാൽ എഴുതിയ ‘ഭൂട്ടാൻ - ലോകത്തി​​െൻറ ഹാപ്പിലാൻഡ് (യാ​​ത്രാവിവരണം) എന്നീ കൃതികൾ പുരസ്‌കാരം നേടി. കാൽ ലക്ഷം രൂപ വീതമാണ്​ സമ്മാനം. കുട്ടികളുടെ കൃതികൾ പ്രത്യേകം പരിഗണിച്ച് തഹാനി ഹാഷിറി​ന്‍റെ ത്രൂ മൈ വിൻഡോ പാൻസ്, മാളവിക രാജേഷി​​െൻറ വാച്ച് ഔട്ട് എന്നിവക്ക്​ പ്രത്യേക സമ്മാനം നൽകാനും തീരുമാനിച്ചു. 10,000 രൂപ വീതമാണ്​ ഇരുവർക്കും നൽകുക. കവി വീരാൻകുട്ടിയുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

പുരസ്കാര വിതരണ ചടങ്ങിൽ ‘സാഹിത്യത്തിന് ഇന്നെന്തു ചെയ്യാനാവും’ എന്ന വിഷയത്തിൽ സക്കറിയയുടെ പ്രഭാഷണവും ഇന്ത്യൻ - അറബ് കവികൾ പങ്കെടുക്കുന്ന കവിയരങ്ങും, മോഹനവീണാ വിദ്വാനും നടനും എഴുത്തുകാരനുമായ പോളി വർഗീസി​ന്‍റെ സംഗീതക്കച്ചേരിയുമുണ്ടാവും. കവി വീരാൻകുട്ടി, യു.എ.ഇ എക്സ്ചേഞ്ച് കമ്യൂനിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ, ചിരന്തന ജനറൽ സെക്രട്ടറി ഫിറോസ് തമന്ന, വൈസ്​ ​​പ്രസിഡൻറ്​ സി.പി. ജലീൽ, ട്രഷറർ ടി.പി. അഷ്‌റഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdubai newsuae exchangemalayalam newsLiterature award
News Summary - uae exchange literature award dubai-gulf news
Next Story