Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ. എക്സ്ചേഞ്ച്...

യു.എ.ഇ. എക്സ്ചേഞ്ച് ഡിജി ലാബ് ചന്ദ്രബാബു നായിഡു ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
യു.എ.ഇ. എക്സ്ചേഞ്ച് ഡിജി ലാബ് ചന്ദ്രബാബു നായിഡു ഉദ്​ഘാടനം ചെയ്തു
cancel
camera_alt??.?.?. ??????????? ???? ???? ?????????? ?????? ????????? ??????????
 അബൂദബി: ആഗോള പണമിടപാട് സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചി​​െൻറ അത്യാധുനിക ഡിജി ലാബ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്​ഘാടനം ചെയ്തു. 
യു.എ.ഇ എക്സ്ചേഞ്ചി​​െൻറ 37ാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്താണ് അദ്ദേഹം ഉദ്​ഘാടനം നിർവഹിച്ചത്. ഇന്ത്യൻ പൗരന്മാരടക്കമുള്ള പ്രവാസികൾക്കു വേണ്ടി അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുന്ന യു.എ.ഇ എക്സ്ചേഞ്ചും ചെയർമാൻ ഡോ. ബി.ആർ. ഷെട്ടിയും ഇന്ത്യയുടെ അഭിമാനപ്രതീകങ്ങളാണെന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.  37 വർഷത്തിനുള്ളിൽ യു.എ.ഇ എക്സ്ചേഞ്ച് ഉപഭോക്‌താക്കൾക്കായി പുറത്തിറക്കിയ ഡിജിറ്റൽ സേവനങ്ങൾ ഉൾക്കൊള്ളിച്ചാണ് ഡിജി ലാബ് ഒരുക്കിയിരിക്കുന്നത്. 
അക്കൗണ്ട് ട്രാൻസ്ഫർ, റെമിറ്റ്​ റ്റു ഇന്ത്യ, ഗോ ക്യാഷ്, തുടങ്ങി നിരവധി ഡിജിറ്റൽ സേവനങ്ങൾ ഡിജി ലാബ് വഴി നടത്താൻ കഴിയും. സാങ്കേതിക വളർച്ചയെ ഏറ്റവും സാധാരണക്കാരായ പ്രവാസികൾക്കു പോലും പ്രാപ്യമാക്കാൻ യു.എ.ഇ എക്സ്ചേഞ്ച് എന്നും പ്രതിജ്ഞാബദ്ധമാണെന്ന്​ എൻ.എം.സി സ്ഥാപകനും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പ്രസ്താവിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്ന സമഗ്രമായ പരിപാടികളാണ് ഗ്രൂപ്പി​​െൻറ ഇപ്പോഴത്തെ മുൻഗണനയെന്ന് സി.ഇ.ഒ പ്രമോദ് മങ്ങാട് പറഞ്ഞു.    യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ്​ വൈ. സുധീർ കുമാർ ഷെട്ടി, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ആന്ധ്രാപ്രദേശ് ഔദ്യോഗിക സംഘം, യു.എ.ഇ. എക്സ്ചേഞ്ച് നിർവാഹക സമിതിയംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
TAGS:malayalam newsuae exchange digi lab inauguration - gulf news
News Summary - uae exchange digi lab inauguration uae gulf news
Next Story